ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: സമസ്ത കേരള ഇസ്‌ലാം മതവിദ്യാഭ്യാസ ബോർഡിന്റെ കീഴിൽ 2023/24 അദ്യായന വർഷം നൂറുമേനി വിജയം കൊയ്ത് കുവൈറ്റിലെ സമസ്ത മദ്‌റസകൾ. കുവൈറ്റ് റെയിഞ്ചിൽ നിന്ന് പരീക്ഷ എഴുതിയ മുഴുവൻ വിദ്യാർഥികളും 100 ശതമാനം കരസ്ഥമാക്കി വിജയിച്ചു.
അഞ്ചാം ക്ലാസിൽ പരീക്ഷ എഴുതിയ 61 കുട്ടികളും എഴാം ക്ലാസ്സിൽ പരീക്ഷ എഴുതിയ 39 വിദ്യാർത്ഥികളും പത്താം ക്ലാസ്സിൽ പരീക്ഷ എഴുതിയ 9 കുട്ടികളും പ്ളസ് ടൂ ക്ലാസ്സിൽ പരീക്ഷ എഴുതിയ രണ്ടു വിദ്യാർഥിനികളും മികച്ച വിജയം കരസ്ഥമാക്കി
ഏഴാം തരത്തിൽ 498 /500 മാർക്ക് വാങ്ങി അബ്ബാസിയ – ദാറുത്തർബിയ മദ്രസയിലെ വിദ്യാർഥി അനിൻ സിദാനും, 495/500 മാർക്ക് നേടി ഫഹാഹീൽ ദാറുത്തഅലീമിൽ ഖുർആൻ മദ്റസയിലെ വിദ്യാർഥി ആത്വിഫ് ഇസ്മായിലും, ടോപ് പ്ളസ് കരസ്ഥമാക്കി.
അഞ്ചാം തരത്തിൽ സാൽമിയ മദ്റസതുന്നൂർ മദ്രസയിലെ വിദ്യാർഥി സയ്യിദ് മുഹമ്മദ് സവാദ് അൽ മശ്ഹൂർ 490/500 മാർക്കും ദുറുത്തർബിയ മദ്രസയിലെ വിദ്യാർഥി നിദാൽ അഹ്മദ് ഗാനിം 491/500 മാർക്കും നേടി ടോപ് പ്ളസ് കരസ്ഥമാക്കി
ടോപ് പ്ളസ് നേടി മൂന്ന് മദ്രസകളുടേയും പ്രശസ്തി വാനോളം ഉയർത്തിയ വിദ്യാർത്ഥികളെയും മികച്ച വിജയം കൈവരിക്കാൻ പ്രയത്നിച്ച ഉസ്താദുമാരെയും കുവൈത്ത് കേരള ഇസ്‌ലാമിക് കൗൺസിൽ വിദ്യാഭ്യാസ വിംഗ് സെക്രട്ടറി ശിഹാബ് മാസ്റ്റർ നീലഗിരി പ്രത്യേകം അഭിനന്ദിച്ചു. മറ്റു ക്ളാസുകളിലെ വാർഷിക പരീക്ഷയുടെ റിസൾട്ട് ഏപ്രിൽ 6 ന് പ്രസിദ്ധീകരിക്കുമെന്ന് പരീക്ഷ ബോർഡ് ചെയർമാൻ അബ്ദുസ്സലാം മുസ്ലിയാർ അറിയിച്ചു.
More Stories
ഫോക്ക് അബു ഹാലിഫ യൂണിറ്റിന്റെ നേതൃത്വത്തിൽ പാചകമത്സരവും ബോധവത്കരണ ക്ലാസ്സുകളും സംഘടിപ്പിച്ചു.
കുവൈറ്റ് വയനാട് അസോസിസേഷൻ “വേനൽ നിലാവ് -2025” പിക്നിക് സംഘടിപ്പിച്ചു.
ട്രാക് മെഡിക്കൽ ബോധവൽകരണ സെമിനാർ സംഘടിപ്പിച്ചു.