സ്പോർട്സ് ഡെസ്ക്
പാരീസ്: ഫ്രഞ്ച് ഓപ്പൺ പുരുഷ വിഭാഗം സിംഗിൾസ് കിരീടം നേടി റാഫേൽ നദാൽ. ഫൈനലിൽ നോർവേ താരം കാസ്പർ റൂഡിനെ നേരിട്ടുള്ള സെറ്റുകൾക്കാണ് നദാൽ പരാജയപ്പെടുത്തിയത്. സ്കോർ 6-3, 6-3, 6-0. ഇതോടെ 22-ാം ഗ്രാൻഡ്സ്ലാം കിരീടവും ഒപ്പം ഫ്രഞ്ച് ഓപ്പൺ ചാമ്പ്യനാകുന്ന ഏറ്റവും പ്രായംചെന്ന പുരുഷതാരമെന്ന ബഹുമതിയും നദാൽ സ്വന്തമാക്കി.
ഫ്രഞ്ച് ഓപ്പണിൽ 14 കിരീടങ്ങൾക്കുടമയായി ഇതോടെ നദാൽ. 2005-ൽ ഇതേ ടൂർണമെന്റിൽ വിജയിച്ചുകൊണ്ട് തുടങ്ങിയ കരിയറിൽ ആകെ 21 ഗ്രാൻഡ്സ്ലാം കിരീടങ്ങൾ നേരത്തെ സ്വന്തമാക്കിയിരുന്നു. റോജർ ഫെഡറർ, നൊവാക് ജോക്കോവിച്ച് എന്നീ വമ്പന്മാരെ മറികടന്ന് കൂടുതൽ ഗ്രാൻഡ്സ്ലാം കിരീടങ്ങൾ എന്ന റെക്കോഡും നേടി. ഫെഡറർക്കും ജോക്കോവിച്ചിനും 20 വീതം കിരീടങ്ങളുണ്ട്.
മൂന്നാം സീഡുകാരനായ ജർമൻ താരം അലക്സാണ്ടർ സ്വരേവിനെ മറികടന്നാണ് നദാൽ ഫൈനലിൽ എത്തിയത്. സെമിയിൽ നദാൽ ആദ്യ സെറ്റ് നേടിയിരിക്കേ, സ്വരേവ് കാൽക്കുഴയ്ക്ക് പരിക്കേറ്റ് മത്സരത്തിൽനിന്ന് പിന്മാറുകയായിരുന്നു. വെള്ളിയാഴ്ച രാത്രി നടന്ന സെമിഫൈനലിൽ ക്രൊയേഷ്യയുടെ മരിൻ സിലിച്ചിനെ തോൽപ്പിച്ചാണ് (3-6, 6-4, 6-2, 6-2) റൂഡ് ഫൈനലിൽ എത്തിയത്. ഗ്രാൻഡ്സ്ലാം ഫൈനലിൽ എത്തുന്ന ആദ്യനോർവേക്കാരനുമായി.








More Stories
ബീച്ച് എഫ്സി മംഗഫ് ഫഹഹീൽ സുക്ക് സഭ മൈതാനിയിൽ സംഘടിപ്പിച്ച ബീച്ച് കപ്പ് 2025 സീസൺ 03 യിൽ We Marco and Marco Kuwait ചാമ്പ്യൻമാരായി.
കേരളൈറ്റ് എഞ്ചിനീയേഴ്സ് അസ്സോസിയേഷൻ ലേഡീസ് ത്രോബോൾ ടൂർണമെന്റ്: കേരള ടസ്കേഴ്സിന് വിജയം
ടിഫാക്ക് ജഴ്സി പ്രകാശനം ചെയ്തു