May 20, 2024

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

“ബി​​ൽ ഗേ​​റ്റ്സി​​ൽനിന്നും ചില പാഠങ്ങൾ”

ജോബി ബേബി,നഴ്‌സ്‌,കുവൈറ്റ്

ജ​​ന​​ങ്ങ​​ളി​​ൽ​​നി​​ന്നു സംമ്പാ​​ദി​​ച്ച​​തി​​ൽ​​നി​​ന്ന് ന​​ല്ലൊ​​രു വി​​ഹി​​തം അ​​വ​​ർ​​ക്കു ദാ​​നം ചെ​​യ്യാ​​ൻ ആ​​രെ​​ങ്കി​​ലും ഇക്കാലത്ത്‌ ത​​യാ​​റാ​​കു​​മോ?അതിനുള്ള മറുപടിയാണ് ത​​നി​​ക്കു​​ള്ള​​തെ​​ല്ലാം ദാ​​നം ചെ​​യ്യു​​മെ​​ന്ന ലോ​​ക സ​​മ്പന്നൻ ബി​​ൽ ഗേ​​റ്റ്സി​​ന്റെ പ്ര​​ഖ്യാ​​പ​​നം. ഉ​​ള്ള​​തെ​​ല്ലാം കൊ​​ടു​​ക്കേണ്ട,ജ​​ന​​ങ്ങ​​ളി​​ൽ​​ നി​​ന്നു സംമ്പാ​​ദി​​ച്ച​​തി​​ൽ​​നി​​ന്നു കാ​​ര്യ​​മാ​​യി എ​​ന്തെ​​ങ്കി​​ലും. സംമ്പ​​ന്ന​​രോ​ടു മാ​​ത്ര​​മ​​ല്ല,എ​ല്ലാ​വ​രോ​ടു​മു​ള്ള ആ​​ഹ്വാ​​ന​​മാ​​യി ബി​​ൽ ഗേ​​റ്റ്സി​​ന്റെ ഈ പ്ര​​ഖ്യാ​​പ​​ന​​ത്തെ ക​​ണ​​ക്കാ​​ക്കാ​​വു​​ന്ന​​താ​​ണ്. നി​​ര​​വ​​ധി​​പ്പേർ ത​​ങ്ങ​​ളു​​ടെ ഇ​​ല്ലാ​​യ്മ​​യി​​ൽ​​നി​​ന്നു​​പോ​​ലും ദാ​​നം ചെ​​യ്യു​​ന്ന​​തു​​കൊ​​ണ്ടാ​​ണ് ഈ ​​ലോ​​കം ഈ ​​വി​​ധ​​മെ​​ങ്കി​​ലും നി​​ല​​നി​​ൽ​​ക്കു​​ന്ന​​ത്. പ​​ക്ഷേ, ലോ​​ക​​സമ്പത്തിന്റെ സിം​​ഹ​​ഭാ​​ഗ​​വും കൈവശപ്പെടുത്തിയിരിക്കുന്ന അ​​തി​​സ​​മ്പ​​ന്ന​​ർ ഈ ​​മാ​​തൃ​​ക പിൻതുടർന്നാൽ ഇ​​രു​​ട്ടി​​വെ​​ളു​​ക്കും​​ മുൻപ് ലോ​​കം മാ​​റി​​മ​​റി​​യും. ബി​​ൽ ഗേ​​റ്റ്സ് അ​​തി​​ന് ആ​​ഹ്വാ​​നം ചെ​​യ്തി​​ട്ടു​​ണ്ടെ​​ങ്കി​​ലും ലോ​​ക​​സ​​മ്പന്ന​​രു​​ടെ ര​​മ്യ​​ഹ​​ർ​​മ്യ​​ങ്ങ​​ളി​​ൽ അ​​മ്പ​​ര​​പ്പി​​ക്കു​​ന്ന നി​​ശ​​ബ്ദ​​ത തു​​ട​​രു​​ക​​യാ​​ണ്.

സ​​ന്ന​​ദ്ധപ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ​​ക്കു​​വേ​​ണ്ടി മു​​ൻ ഭാ​​ര്യ മെ​​ലി​​ൻ​​ഡ ഫ്രെ​​ഞ്ചു​​മാ​​യി ചേ​​ർ​​ന്ന് 2000ത്തിൽ ​​ആ​​രം​​ഭി​​ച്ച ഗേ​​റ്റ്സ് ഫൗ​​ണ്ടേ​​ഷ​​നി​​ലേ​​ക്ക് ത​​ന്‍റെ സമ്പത് മു​​ഴു​​വ​​ൻ ന​​ൽ​​കു​​മെ​​ന്നാ​​ണ് ബി​​ൽ ഗേ​​റ്റ്സ് ബ്ലോ​​ഗി​​ലൂ​​ടെ അ​​റി​​യി​​ച്ചി​​രി​​ക്കു​​ന്ന​​ത്. ലോ​​ക​​ത്തെ അ​​തി​​സ​​ന്പ​​ന്ന​​രു​​ടെ പ​​ട്ടി​​ക​​യി​​ൽ​​നി​​ന്നു പി​​ന്നോ​​ട്ടു​​ പോ​​യി ഒ​​ടു​​വി​​ൽ അ​​തി​​ൽ​​നി​​ന്നു പു​​റ​​ത്തു​​ക​​ട​​ക്കു​​മെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു. 2010ലും ​​ബി​​ൽ ഗേ​​റ്റ്സ് ത​​ന്‍റെ സമ്പത് മു​​ഴു​​വ​​ൻ സ​​ന്ന​​ദ്ധ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ​​ക്കാ​​യി ന​​ൽ​​കു​​മെ​​ന്നു പ്ര​​ഖ്യാ​​പി​​ച്ചി​​രു​​ന്നു. പ​​ക്ഷേ, ഇ​​ത്ത​​വ​​ണ​​ത്തെ പ്ര​​ഖ്യാ​​പ​​ന​​ത്തി​​ൽ അ​​ദ്ദേ​​ഹം വ​​ലി​​യൊ​​രു കൂ​​ട്ടി​​ച്ചേ​​ർ​​ക്ക​​ൽ ന​​ട​​ത്തി. ലോ​​ക​​ത്തി​​ലെ മ​​റ്റു സമ്പന്നരും ഇ​​തേ പാ​​ത പി​​ന്തു​​ട​​രു​​മെ​​ന്നാ​​ണ് ത​​ന്‍റെ പ്ര​​തീ​​ക്ഷ​​യെ​​ന്ന് അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.

സ​​മൂ​​ഹ​​ത്തി​​ന്റെ ക​​ഷ്ട​​ത​​ക​​ൾ കു​​റ​​യ്ക്കു​​ന്ന​​തി​​നും ജീ​​വി​​ത​​നി​​ല​​വാ​​രം മെച്ചപ്പെടുത്തുന്നതിനായി സ്വ​​ത്തെ​​ല്ലാം ന​​ൽ​​കു​​ക​​യെ​​ന്ന​​ത് ത‍​ന്റെ ബാ​​ധ്യ​​ത​​യാ​​ണെ​​ന്ന ബി​​ൽ ഗേ​​റ്റ്സി​​ന്റെ വാ​​ക്കു​​ക​​ൾ അ​​ടി​​വ​​ര​​യി​​ട്ടു കേ​​ൾ​​ക്ക​​ണം. ഇ​​തൊ​​ന്നും ഔ​​ദാ​​ര്യ​​മ​​ല്ലെ​​ന്നും ബാ​​ധ്യ​​ത​​യാ​​ണെ​​ന്നും പ​​റ​​ഞ്ഞ​​തി​​ലൂ​​ടെ സ​​മ്പ​​ന്ന​​ത​​യു​​ടെ കൊ​​ട്ടാ​​ര​​ത്തി​​ൽ​​നി​​ന്നു മാ​​ത്ര​​മ​​ല്ല ഔ​​ദാ​​ര്യ​​ത്തി​​ന്റെ സിം​​ഹാ​​സ​​ന​​ത്തി​​ൽ​​നി​​ന്നും പോലും അ​​ദ്ദേ​​ഹം പ​​ടി​​യി​​റ​​ങ്ങു​​ക​​യാ​​ണ്. ലോ​​ക​​സ​​മ്പ​​ന്ന​​രി​​ൽ നാ​​ലാ​​മ​​നാ​​ണ് ബി​​ൽ ഗേ​​റ്റ്സ്. ഇ​​ലോ​​ൺ മ​​സ്കാ​​ണ് ഒ​​ന്നാ​​മ​​ൻ. ജെ​​ഫ് ബ​​സോ​​സ് ര​​ണ്ടാ​​മ​​ൻ. ഇ​​ന്ത്യ​​യി​​ലെ അ​​തി​​സ​​മ്പ​​ന്ന​​രാ​​ണ് മു​​കേ​​ഷ് അം​​ബാ​​നി, ഗൗ​​തം അ​​ദാ​​നി, ശി​​വ് നാ​​ട​​ർ, സൈ​​റ​​സ് പൂ​​നാ​​വ​​ല തു​​ട​​ങ്ങി​​യ​​വ​​ർ.

കോ​​വി​​ഡ് കാ​​ല​​ത്തു ജ​​ന​​ങ്ങ​​ൾ അ​​നു​​ഭ​​വി​​ച്ച ദു​​രി​​ത​​ങ്ങ​​ളാ​​ണ് ബി​​ൽ ഗേ​​റ്റ്സി​​നെ വേ​​ദ​​നി​​പ്പി​​ച്ച​​ത്. കോ​​വി​​ഡെ​​ന്ന​​ല്ല, ഏ​​തൊ​​രു ദു​​രി​​ത​​കാ​​ല​​വും സാ​​ധാ​​ര​​ണ​​ക്കാ​​രും പാ​​വ​​ങ്ങ​​ളു​​മാ​​യ മ​​ഹാ​​ഭൂ​​രി​​പ​​ക്ഷ​​ത്തെ മാ​​ത്ര​​മാ​​ണു ബാ​​ധി​​ക്കു​​ന്ന​​ത്. അ​​തേ ദു​​രി​​ത​​കാ​​ല​​ത്ത്, ന്യൂ​​ന​​പ​​ക്ഷ​​മാ​​യ സ​​മ്പ​​ന്ന​​രു​​ടെ വ​​ള​​ർ​​ച്ച അ​​തി​​വേ​​ഗ​​മാ​​കു​​ക​​യും ചെ​​യ്യും. അ​​തി​​നി​​ടെ​​യാ​​ണ് ബി​​ൽ ഗേ​​റ്റ്സി​​ന്റെ പ്ര​​ഖ്യാ​​പ​​നം ഇ​​ന്ത്യ​​യി​​ലും ചോ​​ദ്യ​​ചിഹ്ന​​മാ​​കു​​ന്ന​​ത്. ജ​​ന​​ങ്ങ​​ളി​​ൽ​​നി​​ന്നു സ​​മ്പാ​​ദി​​ച്ച​​തി​​ൽ​​നി​​ന്ന് ന​​ല്ലൊ​​രു വി​​ഹി​​തം അ​​വ​​ർ​​ക്കു ദാ​​നം ചെ​​യ്യാ​​ൻ ആ​​രെ​​ങ്കി​​ലും ത​​യാ​​റാ​​കു​​മോ?