May 20, 2024

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

ഭരണഘടനയും, ജനാധിപത്യവും, സാമൂഹ്യദർശനവും വീണ്ടും ചർച്ചയാകുമ്പോൾ.

ജോബിബേബി

ഭിന്നമായതിനോടുള്ള അസഹിഷ്ണുത,അത്‌ ഭിന്നാഭിപ്രായമുള്ളവരോടോ,ഭിന്ന ലിംഗക്കാരോടോ,ഭിന്ന വസ്ത്രമണിയുന്നവരോടോ,ഭിന്ന വിശ്വാസമുള്ളവരോടോ, ഭിന്ന സംസ്കാരമുള്ളവരോടോ,ക്രമം കേട്ട് വർദ്ധിക്കുന്ന ഒരു പരിസരത്തിലാണ് നാം ജീവിക്കുന്നത്.രാഷ്ട്രത്തിലോ,സഭയിലോ,സമൂഹത്തിലോ ഭിന്നമായി ചിന്തിക്കുന്നവരെയും ഭിന്നാഭിപ്രായം രേഖപ്പെടുത്തുന്നവരെയും ശത്രുക്കളായും ദ്രോഹികളായും കാണുന്ന ഒരു പശ്ചാത്തലത്തിൽ ജനാധിപത്യം അതീവ ഗുരുതരാവസ്ഥയിലാണെന്ന് പറയാതിരിക്കുക അസാധ്യമാണ്.

ജനാധിപത്യത്തെക്കുറിച്ച് ഏറ്റവും മനോഹരവും അർത്ഥവത്തുമായ നിർവ്വചനം നലകിയത് എബ്രഹാം ലിങ്കനാണ്.ജനങ്ങളുടെ,ജനങ്ങളാൽ ജനങ്ങൾക്കു വേണ്ടിയുള്ള ഭരണമാണ് ജനാധിപത്യം.ഇന്ത്യയിൽ ജനാധിപത്യത്തെ നിർവ്വചിക്കുകയും സ്വപ്‍നം കാണുകയും ചെയ്യ്തവരിൽ പ്രമുഖനാണ് ഇന്ത്യൻ ഭരണഘടനയുടെ ശില്പിയായ അംബേദ്കർ.അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ ജനാധിപത്യം എന്നത്‌ “അപരന്റെ തുല്യമായ നീതിയെയും അഭിലാഷങ്ങളെയും ഒരുതരത്തിലും അപായപ്പെടുത്താതെ എല്ലാമനുഷ്യരുടെയും അതിരുകളില്ലാത്ത സാധ്യതകളെ സാധ്യമായ പരമാവധി വിസ്തൃതിയിലേക്ക് അനാവരണം ചെയ്യുന്ന സംഘടിതമായ ജീവിതശൈലിയാണ്. അതുകൊണ്ട് തന്നെ ജനാധിപത്യത്തെ വ്യവസ്ഥാപിതമായ അധികാരത്തിന്റെ ചട്ടക്കൂടായിട്ടല്ല മറിച്ചു ഒരു ജീവിത ശൈലിയായിട്ടാണ് അംബേദ്കർ മനസ്സിലാക്കിയതും നടപ്പാക്കാൻ ആഗ്രഹിച്ചതും.ജനാധിപത്യം ഒരു ജീവിത ശൈലിയായി മാറാതിരിക്കുമ്പോൾ അത്‌ ഒരു കാലഘട്ടത്തിലേക്ക് ലഭിക്കുന്ന പണത്തിന്റേയും അധികാരത്തിന്റേയും ആധിപത്യമായി മാറാൻ സാധ്യതയുണ്ട് എന്ന അപകടം അംബേദ്‌കർ മനസ്സിലാക്കിയിരുന്നു.

നമ്മുടെ ഭരണഘടന ഒറ്റനോട്ടത്തിൽ

1945ലെ ​​​​വേ​​​​വ​​​​ൽ പ്ലാ​​​​ൻ അ​​​​നു​​​​സ​​​​രി​​​​ച്ചാ​​​​ണ് ഇ​​​​ന്ത്യ​​​​ക്കാ​​​​ർ​​​​ക്ക് സ്വ​​​​ന്തം ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​ന ത​​​​യാ​​​​റാ​​​​ക്കാ​​​​നു​​​​ള്ള നി​​​​ർ​​​​ദേ​​​​ശം കൊ​​​​ണ്ടു​​​​വ​​​​രു​​​​ന്ന​​​​ത്.1946 ന​​​​വം​​​​ബ​​​​റി​​​​ലാ​​​​ണ് ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​നാ നി​​​​ർ​​​​മാ​​​​ണ സ​​​​ഭ രൂ​​​​പീ​​​​കൃ​​​​ത​​​​മാ​​​​യ​​​​ത്.1946 ഡി​​​​സം​​​​ബ​​​​ർ ഒ​​​​ന്പ​​​​തി​​​​ന് പാ​​​​ർ​​​​ല​​​​മെ​​​​ന്‍റി​​​​ന്‍റെ സെ​​​​ൻ​​​​ട്ര​​​​ൽ ഹാ​​​​ളി​​​​ൽ ഒ​​​​ൻ​​​​പ​​​​ത് വ​​​​നി​​​​ത​​​​ക​​​​ൾ ഉ​​​​ൾ​​​​പ്പെ​​​​ടെ 207 പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ൾ പ​​​​ങ്കെ​​​​ടു​​​​ത്ത ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​നാ നി​​​​ർ​​​​മാ​​​​ണ സ​​​​ഭ​​​​യു​​​​ടെ പ്ര​​​​ഥ​​​​മ സ​​​​മ്മേ​​​​ള​​​​നം ന​​​​ട​​​​ക്കു​​​​ക​​​​യു​​​​ണ്ടാ​​​​യി.ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​നാ നി​​​​ർ​​​​മാ​​​​ണ സ​​​​ഭ​​​​യി​​​​ൽ 389 അം​​​​ഗ​​​​ങ്ങ​​​​ളാ​​​​ണ് ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്ന​​​​ത്.പാ​​​​ക്കി​​​​സ്ഥാ​​​​ൻ പ്ര​​​​ദേ​​​​ശ​​​​ത്ത് ഉ​​​​ൾ​​​​പ്പെ​​​​ട്ട അം​​​​ഗ​​​​ങ്ങ​​​​ൾ പി​​​​രി​​​​ഞ്ഞുപോ​​​​യ​​​​തോ​​​​ടു​​​​കൂ​​​​ടി അം​​​​ഗ​​​​സം​​​​ഖ്യ 299 ആ​​​​യി ചു​​​​രു​​​​ങ്ങി. എ​​​​ന്നാ​​​​ൽ 284 അം​​​​ഗ​​​​ങ്ങ​​​​ൾ മാ​​​​ത്ര​​​​മാ​​​​ണ് ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​ന​​​​യി​​​​ൽ ഒ​​​​പ്പു​​വ​​​​ച്ച​​​​ത്.ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​നാ നി​​​​ർ​​​​മാ​​​​ണ സ​​​​ഭ​​​​യി​​​​ലെ ഏ​​​​റ്റ​​​​വും പ്ര​​​​ധാ​​​​ന​​​​പ്പെ​​​​ട്ട ക​​​​മ്മി​​​​റ്റി​​​​യാ​​​​യി​​​​രു​​​​ന്നു ഡോ. ​​​​ബി.​​ആ​​​​ർ. അം​​​​ബേ​​​​ദ്ക​​​​ർ ചെ​​​​യ​​​​ർ​​​​മാ​​​​നാ​​​​യ ഡ്രാ​​​​ഫ്റ്റിം​​​​ഗ് ക​​​​മ്മി​​​​റ്റി. ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​ന​​​​യു​​​​ടെ ക​​​​ര​​​​ട് രൂ​​​​പം സ​​​​മ​​​​ർ​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​നു​​വേ​​​​ണ്ടി​​​​യാ​​​​ണ് ഡ്രാ​​​​ഫ്റ്റിം​​​​ഗ് ക​​​​മ്മി​​​​റ്റി രൂ​​​​പീ​​​​ക​​​​രി​​​​ച്ച​​​​ത്.1947 ഓ​​​​ഗ​​​​സ്റ്റ് 29നാ​​​​ണ് ഡ്രാ​​​​ഫ്റ്റിം​​​​ഗ് ക​​​​മ്മി​​​​റ്റി​​​​യെ നി​​​​യ​​​​മി​​​​ക്കു​​​​ന്ന​​​​ത്. ര​​​​ണ്ട് വ​​​​ർ​​​​ഷ​​​​വും പ​​​​തി​​​​നൊ​​​​ന്നു മാ​​​​സ​​​​വും പ​​​​തി​​​​നെട്ട് ദി​​​​വ​​​​സ​​​​വും​​കൊ​​​​ണ്ട് ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​നാ നി​​​​ർ​​​​മാ​​​​ണ സ​​​​ഭ​​​​യാ​​​​ണ് ഇ​​​​ന്ത്യ​​​​ൻ ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​ന ത​​​​യാ​​​​റാ​​​​ക്കി​​​​യ​​​​ത്.ആ​​​​കെ 165 ദി​​​​വ​​​​സ​​​​ത്തോ​​​​ളം സ​​​​ഭ​​​​യി​​​​ൽ ച​​​​ർ​​​​ച്ച​​​​ക​​​​ൾ ന​​​​ട​​​​ന്നു.ഇ​​​​വ​​​​യി​​​​ൽ 114 ദി​​​​വ​​​​സ​​​​വും ക​​​​ര​​​​ട് ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​ന​​​​യു​​​​ടെ ച​​​​ർ​​​​ച്ച​​​​യാ​​​​യി​​​​രു​​​​ന്നു.ക​​​​ര​​​​ടു ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​ന​​​​യി​​​​ൽ 7,635 ഭേ​​​​ദ​​​​ഗ​​​​തി​​​​ക​​​​ൾ നി​​​​ർ​​​​ദേ​​ശി​​​​ക്ക​​​​പ്പെ​​​​ട്ടു. 2,437 ഭേ​​​​ദ​​​​ഗ​​​​തി​​​​ക​​​​ൾ തീ​​​​രു​​​​മാ​​​​നി​​​​ക്ക​​​​പ്പെ​​​​ട്ടു.ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​ന​​​​യു​​​​ടെ ആ​​​​ദ്യ​​​​പ​​​​ക​​​​ർ​​​​പ്പ് 1948 ഫെ​​​​ബ്രു​​​​വ​​​​രി 28ന് ​​​​പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ചു.

അംബേദ്ക്കറുടെ ജനാധിപത്യത്തെക്കുറിച്ചുള്ള ചിന്തകളും വിചാരങ്ങളും രണ്ട് പ്രധാനപ്പെട്ട സംവർഗങ്ങളെ ആധാരമാക്കിയിരുന്നു.അത്‌ ജാധിപത്യവും സോഷ്യലിസവും ആയിരുന്നു.സോവിയറ്റ് യൂണിയന്റെ തകർച്ചയേയും കിഴക്കൻ യൂറോപ്പിലെ സോഷ്യലിസ്റ്റ് രാജ്യങ്ങളുടെ തകർച്ചയേയും മുതലാളിത്ത സാമ്പത്തിക അടിസ്ഥാനത്തിലുള്ള ജനാധിപത്യത്തിന്റെ ഉദയവും വിജയവുമായി വിലയിരുത്തിയ ഒരു പശ്ചാത്തലത്തിലാണ് അംബേദ്ക്കർ തന്റെ സ്വപ്നമായ ജനാധിപത്യ സോഷ്യലിസത്തെ അവതരിപ്പിക്കുന്നത്.രാഷ്ട്രീയ ജനാധിപത്യം സാധ്യമാകുന്നതിനു സാമ്പത്തിക ജനാധിപത്യവും സാമൂഹിക ജനാധിപത്യവും അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. ഇവ മൂന്നൂം കൂടിച്ചേരുമ്പോഴാണ് ജനാധിപത്യ സോഷ്യലിസം സാധ്യമാവുക എന്ന് അദ്ദേഹത്തിന് ഉറപ്പുണ്ടായിരുന്നു.ഓരോ വ്യക്തിക്കും അതുപോലെ തന്നെ സ്റ്റേറ്റിനും അടിസ്ഥാനപരമായ സ്വാതന്ത്യം നൽകുന്ന ഒരു ഭരണഘടന ഈ ജനാധിപത്യ സോഷ്യലിസത്തിന്റെ അടിസ്ഥാന പ്രമാണമായി അദ്ദേഹം വിലയിരുത്തി. ഉത്പാദനമേഖലയുടെ ദേശീയവൽക്കരണവും സ്വകാര്യവ്യവസായങ്ങളുടെ അംഗീകരണവും സാമ്പത്തിക ആസൂത്രണവും അതിൽ ഒഴിവാക്കാവാനാകാത്തതും ആണെന്നും മനസ്സിലാക്കി.പൗരന്മാരുടെ ഇടയിൽ ജാതി,ലിംഗ,മതപരമായ ഒരു വിവേചനവും ഇല്ലാത്തിടത്താണ് ജനാധിപത്യസോഷ്യലിസം സാധ്യമാവുക എന്നും അംബേദ്ക്കർ ഉറച്ചു വിശ്വസിച്ചു.ജനാധിപത്യ ഭരണഘടന മാർഗ്ഗത്തിലൂടെ സാമൂഹിക രൂപാന്തരങ്ങൾ സംഭവിക്കണം എന്ന് അദ്ദേഹം ആഗ്രഹിച്ചു.ജനാധിപത്യ സോഷ്യലിസം സ്റ്റേറ്റിനും ഒരു വ്യക്തിക്കും ഒരു പോലെ പ്രാധാന്യവും ഉത്തരവാദിത്വവും നൽകി.ആധുനിക ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളായ സ്വതന്ത്ര്യം,സമത്വം,സാഹോദര്യം എന്നിവയിലും അംബേദ്ക്കർ ഉറച്ചുവിശ്വസിച്ചിരുന്നു.ഇത് ഇല്ലാത്തിടത്ത്‌ ജനാധിപത്യം തകരും എന്ന് അദ്ദേഹം പഠിപ്പിച്ചു.ഇതും മൂന്നൂം തനിയെ നിൽക്കാത്തതും പരസ്പര ബന്ധിതങ്ങളായി ഒരു സോഷ്യലിസ്റ്റ് ജനാധിപത്യക്രമത്തിന്റെ അടിസ്ഥാന പ്രമാണവും ആണ് എന്ന് അദ്ദേഹം കരുതി.രാഷ്ട്രീയ സ്വാതന്ത്യം യഥാർത്ഥമായി അനുഭവിക്കണമെങ്കിൽ അവിടെ സാമ്പത്തിക സ്വാതന്ത്യവും സാമൂഹിക സ്വാതന്ത്ര്യവും നിലനിൽക്കണമെന്ന് അംബേദ്ക്കർ ഉറച്ചിരുന്നു.

എന്താണ് സാമൂഹ്യദർശനം? എങ്ങനെയാണൊരു പ്രസ്ഥാനം അതിന്റെ സാമൂഹ്യദർശനം രൂപപ്പെടുത്തുന്നത്?മാനവികതയെക്കുറിച്ചുള്ള ചിന്തകളാണ് സാമൂഹികദർശനങ്ങളെ നിർണ്ണയിക്കുന്നതെന്ന് പൊതുവെ പറയാം.ആധുനിക കാലത്ത്‌ രണ്ട് പ്രധാന കൂടമാറ്റങ്ങളാണ് മാനവിക ദർശനത്തിൽ സംഭവിക്കുന്നത്.ഒന്ന് നവോത്ഥാനമാണ്.ഫ്യൂഡലിസത്തിന്റെ സാമൂഹിക ഉച്ചനീചത്വങ്ങളും സാംസ്‌കാരിക വിവേചനങ്ങളും നിഷേധിച്ചുകൊണ്ട് മനുഷ്യാളത്തത്തെ ആധുനികമായൊരു സ്വതകാംക്ഷയായി പുനരടയാളപ്പെടുത്താനും തദ്വാര സ്വയം സ്വയം ഒരു പരിഷ്കൃതസമൂഹമായി താത്പര്യമാണ് ഇവിടെ നിഴലിട്ട് നിന്നത്.എന്നാൽ താഴെത്തട്ടിലുള്ളവരെ സാമൂഹിക ഉൽക്കർഷയിലേക്ക് നയിക്കാനുള്ള ശ്രമം മേൽത്തട്ട് സമുദായങ്ങൾക്ക് രക്ഷകതൃത്വ സ്ഥാനമാണിത് വിഭാവന ചെയ്യ്തത് എന്ന വിമർശനം തള്ളികളയാൻ  ആവില്ല.മറ്റൊന്ന്,വികസനത്തെക്കുറിച്ചുള്ള സങ്കല്പങ്ങളാണ്.സാമൂഹിക മുന്നേറ്റത്തിനായി എല്ലാവരെയും,പ്രത്യേകിച്ച് പാർശ്വവത്കൃത സമൂഹങ്ങളേയും സജ്ജമാക്കുന്ന പ്രക്രിയയാരുന്നു അത്‌.ആധുനിക ലിബറൽ സാമ്പത്തിക സംസ്‌കാരം മുന്നോട്ട് വച്ച സാമൂഹിക പരിവർത്തന പ്രക്രിയ പക്ഷേ മുഖ്യധാരയും പാർശ്വധാരയും തമ്മിലുള്ള വിടവ് അനിയന്ത്രിതമായി വർദ്ധിപ്പിക്കുകയാണ് ചെയ്യ്തത്.മാത്രമല്ല സാമൂഹിക-സാമ്പത്തിക-സാംസ്‌കാരിക വിഭവങ്ങളിൽ നിന്നും പാർശ്വവത്കൃതജനത പുറന്തള്ളപ്പെടുകയാണുണ്ടായത്.നവോത്ഥാനത്തിന്റെ രക്ഷകർതൃത്വത്തിന്റെ സങ്കല്പത്തെയും വികസനത്തിന്റെ നവലിബറൽ ഭാവനകളെയും പ്രധിരോധിച്ചുകൊണ്ടാണ് ആധുനികാനന്തര പശ്ചാത്തലത്തിൽ വിഭവരാഷ്ട്രീയവും വ്യതിരിക്തതയുടെ രാഷ്ട്രീയവും പാർശ്വവത്കൃതജനത രൂപപ്പെടുത്തിയത്.മണ്ണിനും കാടിനും കടലിനുമായി സമരം ചെയ്യുന്നവരും മനുഷ്യാളത്തങ്ങളുടെ വ്യത്യസ്താനുഭവങ്ങളുടെ ആഘോഷത്തിനായി വാദിക്കുന്നവരും ഒത്തുചേർന്ന നവമാനവികതയുടെ നിർമ്മിതിയാണിവിടെ വിഭാവനം ചെയ്യപ്പെടുന്നത്.