May 20, 2024

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

കാണാതെ പോകരുത് കർഷകരുടെ ദീനരോദനം.

ജോബിബേബി,നഴ്‌സ്‌,കുവൈറ്റ്

സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചു വര്‍ഷങ്ങൾ പിന്നിടുമ്പോഴും കർഷകനെ കാല്‍ക്കീഴിലൊതുക്കി വിഡ്‌ഢിവേഷം കെട്ടിച്ച്‌ വിലപറഞ്ഞു വില്‍ക്കുന്ന രാഷ്‌ട്രീയ ഭരണനേതൃത്വങ്ങളുടെ ചെയ്‌തികള്‍ ഇന്ത്യയിലെ കര്‍ഷകനെ നെടുവീര്‍പ്പെടുത്തുന്ന കാഴ്ചയാണ് നാം ഇന്ന് കാണുന്നത്.ഇന്ത്യയുടെ കാര്‍ഷികസംസ്‌കാരത്തിന്‌ ഊടും പാവും നേടാനായത്‌ 1940കളിലാണ്‌. 1940കളിലെ ഗ്രോ മോര്‍ ഫുഡ്‌ പദ്ധതിയും 1950 കളിലെ ഭക്ഷ്യനാണ്യവിളകളുടെ സമഗ്ര ഉല്‌പാദന പദ്ധതിയുമാണ്‌ ഇന്ത്യയുടെ കാര്‍ഷിക മുന്നേറ്റത്തിന്റെ നാഴികക്കല്ലുകള്‍. 1968ല്‍ തുടക്കംകുറിച്ച ഹരിതവിപ്ലവം കാര്‍ഷിക രംഗത്തു പുത്തന്‍ ഉണര്‍വേകി.തുടര്‍ന്നിങ്ങോട്ട്‌ 1996ലെ എവര്‍ഗ്രീന്‍ വിപ്ലവം, മത്സ്യവും വെള്ളവും ലക്ഷ്യംവച്ച നീലവിപ്ലവം.വര്‍ധിച്ച ക്ഷീര ഉത്‌പാദനം വിളിച്ചറിയിച്ച വെള്ളവിപ്ലവം, ധാന്യങ്ങളുടെ വിളവ്‌ വര്‍ധനയ്‌ക്കായി മഞ്ഞ വിപ്ലവം, ബയോ ടെക്‌നോളജി റെവല്യൂഷന്‍, എന്നിങ്ങനെ ഭാരത കാര്‍ഷിക മേഖലയിന്ന്‌ ഐ.സി.ടി. വിപ്ലവത്തിലൂടെ സഞ്ചരിക്കുന്നു.

നേട്ടങ്ങള്‍ ഒട്ടേറെ അവകാശപ്പെടുന്നുണ്ടെങ്കിലും കാര്‍ഷികമേഖലയുടെ സമഗ്രവളര്‍ച്ചയ്‌ക്കും കര്‍ഷകരുടെ നിലനില്‍പ്പിനും പുരോഗതിക്കും ഈ വിപ്ലവങ്ങള്‍ക്കായോ എന്നു വിലയിരുത്താന്‍ ആരും തയാറാകുന്നില്ല. ആഗോളകാര്‍ഷിക മേഖലയിലെ വളര്‍ച്ചയുമായി തട്ടിച്ചുനോക്കുമ്പോള്‍ ഇന്ത്യ വളരെ പിന്നിലാണെന്നുള്ളതാണ്‌ വാസ്‌തവം.കര്‍ഷക ആത്മഹത്യയുടെ കണക്കുകള്‍ വാക്കുകളിലും വരയിലും ഒതുങ്ങുന്നതല്ല.”ജയ്‌ ജവാന്‍ ജയ്‌ കിസാന്‍” എന്നു വിളിച്ചുപറഞ്ഞ്‌ ഗ്രാമീണ കര്‍ഷകജനതയിലൂടെ മാത്രം ഇന്ത്യയുടെ രക്ഷയെന്നു കൊട്ടിഘോഷിച്ചവര്‍ കിസാനെ മറന്നു.രാജ്യത്തെ സംരക്ഷിക്കുന്ന ജവാനും അന്നം നല്‍കി തീറ്റിപ്പോറ്റുന്ന കിസാനും തുല്യത നല്‍കിയ നാളുകള്‍ ചരിത്രമായിരിക്കുന്നു.

ഭക്ഷ്യധാന്യങ്ങളുടെ പൊതുസംഭരണവും വിതരണവും,കര്‍ഷകര്‍ക്ക്‌ ന്യായവിലയ്‌ക്കുള്ള ഒരു നിശ്‌ചിത കമ്പോളം ഉറപ്പുവരുത്തിക്കൊണ്ടുള്ള ഉത്‌പാദന വര്‍ധനയ്‌ക്കുള്ള സാഹചര്യവും ഇന്ന്‌ ഇല്ലാതായിരിക്കുന്നു.കര്‍ഷകര്‍ക്കുള്ള വിത്തും വളവും വന്‍തോതില്‍ വെട്ടിക്കുറച്ചതും വളം, വൈദ്യുതി തുടങ്ങിയവയ്‌ക്ക്‌ ഉണ്ടായിരുന്ന സബ്‌സിഡികള്‍ പിന്‍വലിച്ചതും കാര്‍ഷികരംഗത്ത്‌ വന്‍ പ്രതിസന്ധിയാണ്‌ സൃഷ്‌ടിച്ചിരിക്കുന്നത്‌.സ്‌ഥിരതയുള്ള ഉല്‌പന്നകമ്പോളം നഷ്‌ടപ്പെടുക മാത്രമല്ല കാര്‍ഷികോത്‌പന്ന വ്യാപാരത്തിലെ അന്തര്‍ദേശീയ കരാറുകളും കൈകടത്തലുകളും ഉദാരവല്‍ക്കരണവും കൂടി നമ്മെ ചതിക്കുഴിയിലുമാക്കിയിരിക്കുന്നു.കഷ്‌ടപ്പാടിന്റെയും നഷ്‌ടപ്പെടലിന്റെയും ദുഃഖദുരിതങ്ങളുമായി ഗ്രാമങ്ങളില്‍നിന്ന്‌ എല്ലാം വിട്ടെറിഞ്ഞ്‌ നഗരങ്ങളിലേക്കും പട്ടണങ്ങളിലേക്കും തൊഴില്‍തേടി പാലായനം ചെയ്യുന്ന ഗ്രാമീണ കര്‍ഷകരുടെ എണ്ണം ദിവസേന കൂടുന്നത്‌ ഇന്ത്യയുടെ വന്‍ കാര്‍ഷികത്തകര്‍ച്ചയാണ്‌ വിളിച്ചറിയിക്കുന്നത്‌.

കര്‍ഷകനെ മറന്ന ഭരണം

ആഗോളമത്സരത്തിനായി ഇന്ത്യയിലെ കര്‍ഷകനെ ശക്‌തിപ്പെടുത്തുവാനുള്ള ദീര്‍ഘവീക്ഷണ കാര്‍ഷികവികസനമാണു നമുക്കുവേണ്ടത്‌. ഉത്‌പാദന െചലവിനു നിയന്ത്രണമുണ്ടാക്കി ഉത്‌പാദനവര്‍ധനവിനുള്ള ക്രിയാത്മക ഇടപെടലുകള്‍, സംഭരണങ്ങള്‍, സംരംഭങ്ങള്‍, വിലസ്‌ഥിരത, ഗുണമേന്മ, വിപണനശൃംഖല എന്നിവയില്‍ വ്യക്‌തമായ പദ്ധതികളുണ്ടാകണം.ആരോഗ്യപൂര്‍ണമായ ഒരു കാര്‍ഷിക സംസ്‌കാരത്തിനുമാത്രമേ ഇന്ത്യയുടെ സമ്പദ്‌വ്യവസ്‌ഥയുടെ മൊത്തത്തിലുള്ള വളര്‍ച്ചയ്‌ക്ക്‌ ശക്‌തിപകരുന്ന ആഭ്യന്തര കമ്പോളം സൃഷ്‌ടിക്കുവാന്‍ സാധിക്കുകയുള്ളൂ.കര്‍ഷകരെ മറന്നുള്ള ഉദ്യോഗസ്‌ഥ ഭരണ രാഷ്‌ട്രീയ നേതൃത്വങ്ങളുടെ വികലമായ വികസന അജന്‍ഡകള്‍ ഭാരതത്തിന്റെ ഭക്ഷ്യഉല്‌പാദനത്തിലും ധാന്യഉപഭോഗത്തിലും ഇന്ന്‌ പ്രതിഫലിച്ചിരിക്കുന്നു. ഭക്ഷ്യസുരക്ഷയെക്കുറിച്ച്‌ കൊട്ടിഘോഷിക്കുമ്പോഴും ദാരിദ്ര്യനിര്‍മ്മാര്‍ജ്‌ജനം സ്വപ്‌നം മാത്രമായി നിലനില്‍ക്കുന്നു.ഗ്രാമീണ കാര്‍ഷിക മേഖലകളില്‍ കേന്ദ്രസര്‍ക്കാര്‍ വികസന പദ്ധതികള്‍ ഗണ്യമായി വെട്ടിച്ചുരുക്കിയത്‌ വളരെ ഗൗരവതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്നു.

എ​​​​​ന്താ​​​​​ണ് കേരളത്തിലെ ക​​​​​ർ​​​​​ഷ​​​​​ക​​​​​രു​​​​​ടെ അ​​​​​വ​​​​​സ്ഥ?കേ​​​​​രം​​​​തി​​​​​ങ്ങും കേ​​​​​ര​​​​​ള​​​​​നാ​​​​​ട്ടി​​​​​ൽ നാ​​​​​ളി​​​​​കേ​​​​​ര ക​​​​​ർ​​​​​ഷ​​​​​ക​​​​​ർ ത​​​​​ക​​​​​ർ​​​​​ന്ന​​​​​ടി​​​​​ഞ്ഞി​​​​​രി​​​​​ക്കു​​​​​ന്നു.ഉ​​​​​ത്പാ​​​​​ദ​​​​​ന​​​​​ച്ചെ​​​​​ല​​​​​വും പ​​​​​ണി​​​​​ക്കൂ​​​​​ലി​​​​​യും റോ​​​​​ക്ക​​​​​റ്റ് പോ​​​​​ലെ കു​​​​​തി​​​​​ക്കു​​​​​മ്പോൾ വി​​​​​ല ഉ​​​​​ൽ​​​​​ക്കപോ​​​​​ലെ വീ​​​​​ണു ത​​​​​ക​​​​​രു​​​​​ക​​​​​യാ​​​​​ണ്. സം​​​​​സ്ഥാ​​​​​ന​​​​​ത്തി​​​​​ന്റെ പ്ര​​​​​തീ​​​​​ക​​​​​മാ​​​​​യി​​​​​രു​​​​​ന്ന വ​​​​​യ​​​​​ലേ​​​​​ല​​​​​ക​​​​​ൾ അ​​​​​തി​​​​​വേ​​​​​ഗം ഇ​​​​​ല്ലാ​​​​​താ​​​​​വു​​​​​ന്നു.നെ​​​​​ൽ​​​​​ക​​​​​ർ​​​​​ഷ​​​​​ക​​​​​രും ഹൃ​​​​​ദ​​​​​യം നു​​​​​റു​​​​​ങ്ങു​​​​​ന്ന ഗ​​​​​തി​​​​​കേ​​​​​ടി​​​​​ലാ​​​​​ണ്. വ​​​​​ളം,കീ​​​​​ട​​​​​നാ​​​​​ശി​​​​​നി​​​​​ക​​​​​ൾ, കൂ​​​​​ലി എ​​​​​ല്ലാം ചേ​​​​​ർ​​​​​ന്ന് അ​​​​​വ​​​​​രെ ഞെ​​​​​രു​​​​​ക്കു​​​​​ന്നു. ഒ​​​​​രു​​​​​കാ​​​​​ല​​​​​ത്ത് സ​​​​​മ്പൽ​​​​​സ​​​​​മൃ​​​​​ദ്ധി​​​​​യി​​​​​ലേ​​​​​ക്കു ന​​​​​യി​​​​​ച്ച റ​​​​​ബ​​​​​ർ കൃ​​​​​ഷി​​​​​യി​​​​​ൽ ന​​​​​ഷ്‌​​​​​ട​​​​​ങ്ങ​​​​​ളു​​​​​ടെ ക​​​​​ണ​​​​​ക്കു മാ​​​​​ത്ര​​​​​മേ ഇ​​​​​ന്നു കേ​​​​​ൾ​​​​​ക്കാ​​​​​നു​​​​​ള്ളൂ.ആ​​​​ഗോ​​​​ള​​​​ക്ക​​​​രാ​​​​റു​​​​ക​​​​ളും സാ​​​​മ്പ​​​​ത്തി​​​​ക പ​​​​രി​​​​ഷ്ക​​​​ര​​​​ണ​​​​ങ്ങ​​​​ളു​​​​മെ​​​​ല്ലാം ക​​​​ർ​​​​ഷ​​​​ക​​​​രെ ത​​​​ക​​​​ർ​​​​ത്തെ​​​​റി​​​​യു​​​​ക​​​​യാ​​​​ണ്. ഡോ.​​​​സ്വാ​​​​മി​​​​നാ​​​​ഥ​​​​ൻ ക​​​​മ്മീ​​​​ഷ​​​​ൻ ചൂ​​​​ണ്ടി​​​​ക്കാ​​​​ണി​​​​ച്ച​​​​ത് ഉ​​​​ത്പാ​​​​ദ​​​​ന​​​​ച്ചെ​​​​ല​​​​വി​​​​നേ​​​​ക്കാ​​​​ൾ ഒ​​​​ന്ന​​​​ര ഇ​​​​ര​​​​ട്ടി​​​​യെ​​​​ങ്കി​​​​ലും ക​​​​ർ​​​​ഷ​​​​ക​​​​ന് വി​​​​ല​​​​യാ​​​​യി ല​​​​ഭി​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​ണ്.എ​​​​ന്നാ​​​​ൽ പ​​​​രി​​​​താ​​​​പ​​​​ക​​​​ര​​​​മാം വി​​​​ധം കു​​​​റ​​​​ഞ്ഞ വി​​​​ല​​​​യാ​​​​ണ് കി​​​​ട്ടു​​​​ന്ന​​​​ത്.ഇ​​​​ന്ത്യ​​​​ൻ ജ​​​​ന​​​​ത​​​​യു​​​​ടെ 65 ശ​​​​ത​​​​മാ​​​​നം പേ​​​​രും കൃ​​​​ഷി​​​​യെ ആ​​​​ശ്ര​​​​യി​​​​ച്ചു ജീ​​​​വി​​​​ക്കു​​​​ന്ന​​​​വ​​​​രാ​​​​ണെ​​​​ന്നി​​​​രി​​​​ക്കെ അ​​​​വ​​​​രു​​​​ടെ ജീ​​​​വി​​​​താ​​​​വ​​​​സ്ഥ എ​​​​ത്ര ഭ​​​​യാ​​​​ന​​​​ക​​​​മാ​​​​ണെ​​​​ന്നു കാ​​​​ണാം.ന​​​​വ ഉ​​​​ദാ​​​​ര​​​​വ​​​​ത്ക​​​​ര​​​​ണം പി​​​​ടി​​​​മു​​​​റു​​​​ക്കി​​​​യ​​​​തോ​​​​ടെ സ​​​​ബ്സി​​​​ഡി​​​​ക​​​​ളും താ​​​​ങ്ങു​​​​വി​​​​ല​​​​ക​​​​ളും ഇ​​​​ല്ലാ​​​​താ​​​​വു​​​​ക​​​​യാ​​​​ണ്. ഇ​​​​ത്ത​​​​രം കാ​​​​ര്യ​​​​ങ്ങ​​​​ൾ സ​​​​ർ​​​​ക്കാ​​​​രി​​​​ന്റെ പ്ര​​​​ഥ​​​​മ​​​​പ​​​​രി​​​​ഗ​​​​ണ​​​​ന​​​​യി​​​​ൽനി​​​​ന്ന് അ​​​​പ്ര​​​​ത്യ​​​​ക്ഷ​​​​മാ​​​​കു​​​​ന്നു.

കു​​​​രു​​​​മു​​​​ള​​​​ക്, ഏ​​​​ലം, കാ​​​​പ്പി തു​​​​ട​​​​ങ്ങി​​​​യ നാ​​​​ണ്യ​​​​വി​​​​ള​​​​ക​​​​ളു​​​​ടെ സ്ഥി​​​​തി​​​​യും മ​​​​റി​​​​ച്ച​​​​ല്ല.മു​​​​റതെ​​​​റ്റാ​​​​തെ വ​​​​രു​​​​ന്ന പ്ര​​​​കൃ​​​​തി​​​​ദു​​​​ര​​​​ന്ത​​​​ങ്ങ​​​​ളും കോ​​​​വി​​​​ഡ് മ​​​​ഹാ​​​​മാ​​​​രി​​​​യും ഉ​​​​ത്പാ​​​​ദ​​​​ന​​​​ത്തി​​​​ൽ വ​​​​ൻ ഇ​​​​ടി​​​​വു​​​​ണ്ടാ​​​​ക്കി.ഉ​​​​ത്പാ​​​​ദ​​​​നം കു​​​​റ​​​​യു​​​​മ്പോൾ വി​​​​ല കൂ​​​​ടു​​​​ക​​​​യാ​​​​ണു വേ​​​​ണ്ട​​​​ത്. എ​​​​ന്നാ​​​​ൽ സ​​​​ർ​​​​ക്കാ​​​​രി​​​​ന്റെ ഇ​​​​റ​​​​ക്കു​​​​മ​​​​തിന​​​​യ​​​​വും രാ​​​​ജ്യാ​​​​ന്ത​​​​ര ക​​​​രാ​​​​റു​​​​ക​​​​ളും കാ​​​​ര​​​​ണം അ​​​​ങ്ങ​​​​നെ​​​​യ​​​​ല്ല സം​​​​ഭ​​​​വി​​​​ക്കു​​​​ന്ന​​​​ത്.മൂ​​​​ല്യ​​​​വ​​​​ർ​​​​ധി​​​​ത ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ളു​​​​ണ്ടാ​​​​ക്കി ക​​​​യ​​​​റ്റു​​​​മ​​​​തി ചെ​​​​യ്യു​​​​ന്ന​​​​വ​​​​ർ ലാ​​​​ഭം വാ​​​​രി​​​​ക്കൂ​​​​ട്ടു​​​​ക​​​​യാ​​​​ണ്. എ​​ന്നാ​​ൽ ക​​ർ​​ഷ​​ക​​രെ അ​​തി​​നു പ​​ര്യാ​​പ്ത​​രാ​​ക്കാ​​ൻ ന​​മ്മു​​ടെ സം​​വി​​ധാ​​ന​​ങ്ങ​​ൾ​​ക്ക് ഇ​​നി​​യും ക​​ഴി​​ഞ്ഞി​​ട്ടി​​ല്ല.

ആ​​​​ഭ്യ​​​​ന്ത​​​​ര​​​​വി​​​​പ​​​​ണി​​​​യി​​​​ൽ വി​​​​ല​​​​ക്കു​​​​റ​​​​വു​​​​ണ്ടാ​​​​ക്കു​​​​ക​​​​യാ​​​​ണു കു​​ത്ത​​ക​​ക്കാ​​രു​​ടെ ത​​​​ന്ത്രം.ഇ​​​​​തി​​​​​നു പു​​​​​റ​​​​​മെ​​​​​യാ​​​​​ണ് വ​​​​​ന്യ​​​​​മൃ​​​​​ഗ​​​​​ശ​​​​​ല്യം.കാ​​​​​ട്ടു​​​​​പ​​​​​ന്നി​​​​​ക​​​​​ൾ കു​​​​​ത്തി​​​​​മ​​​​​റി​​​​​ച്ച കൃ​​​​​ഷി​​​​​യി​​​​​ട​​​​​ങ്ങ​​​​​ൾ.ആ​​​​​ന​​​​​ക്കൂ​​​​​ട്ടം ച​​​​​വി​​​​​ട്ടി​​​​​മെ​​​​​തി​​​​​ച്ച വി​​​​​ള​​​​​ക​​​​​ൾ. മാ​​​​​നും കു​​​​​ര​​​​​ങ്ങും വി​​​​​ള​​​​​വെ​​​​​ടു​​​​​ക്കാ​​​​​നെ​​​​​ത്തു​​​​​മ്പോൾ കൃ​​​​​ഷി ചെ​​​​​യ്യു​​​​​ന്ന​​​​​വ​​​​​ർ നി​​​​​സ​​​​​ഹാ​​​​​യ​​​​​രാ​​​​​കു​​​​​ന്നു.മ​​​​​ല​​​​​യോ​​​​​ര​​​​​ത്തോ വ​​​​​ന​​​​​മേ​​​​​ഖ​​​​​ല​​​​​യി​​​​​ലോ മാ​​​​​ത്ര​​​​​മ​​​​​ല്ല ഇ​​​​​പ്പോ​​​​​ൾ വ​​​​​ന്യ​​​​​മൃ​​​​​ഗ​​​​​ശ​​​​​ല്യം.എ​​​​​ല്ലാ​​​​​യി​​​​​ട​​​​​ത്തും അ​​​​​വ​​​​​യെ​​​​​ത്തു​​​​​ന്നു.കാ​​​​​ടു​​​​​ക​​​​​ൾ​​​​​ക്ക് ഉ​​​​​ൾ​​​​​ക്കൊ​​​​​ള്ളാ​​​​​നാ​​​​​കാ​​​​​ത്ത വി​​​​​ധം മൃ​​​​​ഗ​​​​​ങ്ങ​​​​​ൾ പെ​​​​​രു​​​​​കി​​​​​യ അ​​​​​വ​​​​​സ്ഥ.അ​​​​​ശാ​​​​​സ്ത്രീ​​​​​യ​​​​​മാ​​​​​യ വ​​​​​ന​​​​​നി​​​​​ർ​​​​​വ​​​​​ഹ​​​​​ണമാണ് അതിനു കാരണം.കാ​​ലാ​​വ​​സ്ഥാ വ്യ​​തി​​യാ​​ന​​മ​​ട​​ക്ക​​മു​​ള്ള കാ​​ര്യ​​ങ്ങ​​ളി​​ലെ തി​​രി​​ച്ച​​ടി​​ക​​ൾ പ​​രി​​ഹ​​രി​​ക്കാ​​നു​​ള്ള ശാ​​സ്ത്രീ​​യ​​മാ​​ർ​​ഗ​​ങ്ങ​​ൾ ക​​ർ​​ഷക​​രെ പരിശീലിപ്പിക്കേണ്ടതുണ്ട്.

കാര്‍ഷികരംഗത്ത്‌ ഇടനിലക്കാരുടെ കര്‍ഷക ചൂഷണം അതിഭീകരമാണ്‌.സ്വന്തം ഉത്‌പന്നത്തിനു വിലനിശ്‌ചയിക്കാന്‍ സാധിക്കാത്ത അവസ്‌ഥ കര്‍ഷകനു മാത്രമേയുള്ളൂ.വന്‍വ്യവസായികളും വ്യാപാരികളുമടങ്ങുന്ന രാജ്യത്തെ ഉത്‌പാദക കൂട്ടായ്‌മയുടെ സംഘടിതശക്‌തിക്കുമുന്നില്‍ ഭരണസംവിധാനങ്ങള്‍ മുട്ടുമടക്കിയിരിക്കുമ്പോള്‍ കര്‍ഷകനെങ്ങനെ രക്ഷപെടും? വിലപേശി സംസാരിക്കുവാന്‍ കര്‍ഷകനാകുമ്പോഴേ അവരുടെ വിയര്‍പ്പിനു വിലകിട്ടുകയുള്ളൂ. വിത്തുകളുടെ നിയന്ത്രണം പൂര്‍ണമായും കര്‍ഷകനു വേണം. കാര്‍ഷിക പുരോഗതി കര്‍ഷകന്റെ കണ്ടുപിടുത്തങ്ങളില്‍ നിന്നാണുണ്ടാകേണ്ടത്‌. കര്‍ഷകന്റെ പ്രായോഗിക അറിവും ബുദ്ധിയും കഴിവും ശാസ്‌ത്രത്തിന്റെ പിന്‍ബലത്തോടെ കര്‍മ്മനിരതമാക്കാനുള്ള പദ്ധതികളാണ്‌ ദീര്‍ഘവീക്ഷണത്തോടെ സര്‍ക്കാരുകള്‍ നടപ്പാക്കേണ്ടത്‌.കാ​​​​ർ​​​​ഷി​​​​ക​​​​കേ​​​​ര​​​​ള​​​​ത്തെ​​​​ക്കു​​​​റി​​​​ച്ചു​​​​ള്ള കാ​​​​ല്പ​​​​നി​​​​ക​​​​മാ​​​​യ പ്ര​​​​കീ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ള​​​​ല്ല വേ​​​​ണ്ട​​​​ത്.അ​​​​വ​​​​രു​​​​ടെ യാ​​​​ഥാ​​​​ർ​​​​ഥ്യം തി​​​​രി​​​​ച്ച​​​​റി​​​​യു​​​​ന്ന പൊ​​​​തു​​​​ബോ​​​​ധ​​​​മാ​​​​ണ്.

ന​​​​മ്മു​​​​ടെ കു​​​​ഞ്ഞു​​​​ങ്ങ​​​​ൾ കൃ​​​​ഷി​​​​യെ​​​​ക്കു​​​​റി​​​​ച്ചും ക​​​​ർ​​​​ഷ​​​​ക​​​​രെ​​​​ക്കു​​​​റി​​​​ച്ചും അ​​​​റി​​​​യ​​​​ണം.പാ​​​​ഠ്യ​​​​പ​​​​ദ്ധ​​​​തി​​​​ക​​​​ളി​​​​ൽ കൃ​​​​ഷി​​​​ക്കാ​​​​രെ രാ​​​​ജ്യ​​​​ത്തി​​​​ന്റെ അ​​​​ന്ന​​​​ദാ​​​​താ​​​​ക്ക​​​​ളാ​​​​യി അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ക്ക​​​​ണം.ഈ ​​​​തൊ​​​​ഴി​​​​ലി​​​​ന്റെ മ​​​​ഹ​​​​ത്വം തി​​​​രി​​​​ച്ച​​​​റി​​​​ഞ്ഞാ​​​​ലേ പു​​​​തി​​​​യ ത​​​​ല​​​​മു​​​​റ കൃ​​​​ഷി​​​​യി​​​​ലേ​​​​ക്കു വ​​​​രൂ.പു​​​​തു​​​​ത​​​​ല​​​​മു​​​​റ വ​​​​ന്നാ​​​​ലേ കൃ​​​​ഷി ര​​​​ക്ഷ​​​​പ്പെ​​​​ടൂ.സ​​​​ർ​​​​ക്കാ​​​​രു​​​​ക​​​​ളു​​​​ടെ ആ​​​​ത്മാ​​​​ർ​​​​ഥ​​​​മാ​​​​യ പി​​​​ന്തു​​​​ണ​​​​യു​​​​മു​​​​ണ്ടാ​​​​ക​​​​ണം.അതിജീവനത്തിനായി കര്‍ഷകര്‍ സംഘടിച്ച്‌ പുത്തന്‍ സംരംഭങ്ങള്‍ ആരംഭിച്ചാല്‍ മാത്രമേ സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷങ്ങള്‍ പിന്നിടുന്ന ഇനിയുള്ള നാളുകളില്‍ കാര്‍ഷികമേഖലയ്‌ക്ക്‌ പിടിച്ചുനില്‍ക്കാനാകൂ.