May 19, 2024

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

കോവിഡ് ഇതര രോഗങ്ങൾ

ജോബി ബേബി

കോവിഡ് രോഗവ്യാപനത്തിന്റെ പ്രാരംഭഘട്ടത്തിൽ ലോക്ഡൗൺ വന്നു കഴിഞ്ഞപ്പോൾ രോഗികളായിട്ടുള്ളവർക്ക് ആശുപത്രി സന്ദർശിക്കുന്നതിന് വലിയ ബുദ്ധിമുട്ടുകൾ ഉണ്ടയിരുന്നു.ഈ കാലഘട്ടത്തിൽ നല്ലൊരു ശതമാനം ചെറുകിട ആശുപത്രികളും ക്ലിനിക്കുകളും പൂട്ടിക്കിടക്കുന്ന അവസ്ഥയും ഉണ്ടായിരുന്നു.രോഗവ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ചെയ്ത കർശന നടപടികളിൽ ഒന്നായിരുന്നു അത്‌ .കോവിഡിതര രോഗികൾക്ക് ചികിത്സ ലഭിക്കാതിരുന്ന ഒരു സന്ദർഭത്തിൽ മെഡിക്കൽ അസ്സോസിയേഷൻ ഇടപെട്ടുകൊണ്ട് ചെറുകിട ആശുപത്രികൾക്കും ക്ലിനിക്കുകൾക്കും അതിൽ ജോലി ചെയ്‌യുന്ന ഡോക്ടർമാർക്കും മറ്റ് ആരോഗ്യപ്രവർത്തകർക്കും അണുബാധ നിയന്ത്രണ മാർഗ്ഗങ്ങളും സ്വയം പ്രധിരോധിക്കേണ്ടതിന്റെയും സുരക്ഷിതരായിരിക്കേണ്ടതിന്റെയും ആവശ്യകതയെക്കുറിച്ചു വിശദമായ പരിശീലനം കൊടുത്തതിന് ശേഷം ഈ ക്ലിനിക്കുകളെല്ലാം തുറന്നു .കോവിഡ് രോഗവ്യാപനത്തിന്റെ ഒരു വർഷം പിന്നിടുമ്പോൾ ഇന്ന് ഗവണ്മെന്റ് ആശുപത്രികളോടൊപ്പം തന്നെ സ്വകാര്യ മേഖലയിൽ ഉള്ള 98%ക്ലിനിക്കുകളും ആശുപത്രികളും തുറന്ന് പ്രവർത്തിക്കുന്നുണ്ട് .തീഷ്ണമായ കോവിഡ് രോഗവ്യാപനം തടയുന്നതിനായി നാം കൈകൊണ്ട ലോക്ഡൗൺ പോലെയുള്ള പ്രക്രിയകൾ കോവിഡ് ഇതര രോഗങ്ങൾ ,പ്രത്യേകിച്ചു പ്രമേഹം ,രക്താതി സമ്മർദ്ദം ,കാൻസർ ,കിഡ്നി അസുഖങ്ങൾ തുടങ്ങിയ രോഗങ്ങൾ കൊണ്ട് അവശതയനുഭവിക്കുന്ന രോഗികൾക്ക് ആശുപത്രികളിൽ വന്ന് വേണ്ട സമയത്തു ചികിത്സിക്കുവാനോ കൃത്യമായ തുടർ ചികിത്സ നടത്തുന്നതിനോ സാധിക്കാതെ അവസ്ഥ ഉണ്ടാക്കിയിരുന്നു .ഒരു പക്ഷേ രോഗവ്യാപനം കൂടുന്ന ഇത്തരുണത്തിലും ഇത് ഒരു വസ്തുതയായി നിലനിൽക്കുന്നു .കേരളത്തിലെ കോവിഡ് ബാധയോടുള്ള മരണനിരക്ക് മറ്റുള്ള സംസ്ഥാങ്ങളെ സംബന്ധിച്ച് കുറവാണ് .65വയസ്സിന് മുകളിലുള്ളവരും 10വയസ്സിന് താഴെയുള്ള കുട്ടികളും റിവേഴ്‌സ് ക്വരെന്റിന് അനുസരിച്ചു വീടുകളിൽ തന്നെയായിരിക്കുന്ന അവസ്ഥ ഉണ്ട്.പ്രമേഹം ,രക്താതിസമ്മർദ്ദം ,പക്ഷാഘാതങ്ങൾ ,തൈറോയിഡിന്റെ അസുഖങ്ങൾ ,കിഡ്നി സംബന്ധമായ അസുഖങ്ങൾ ,ന്യൂറോളജിക്കൽ പ്രശ്നങ്ങൾ ,കാൻസറുകൾ ഇവയെല്ലാം യഥാസമയം ചികിത്സിക്കേണ്ടതും കാലാനുസൃതമായി അല്ലെങ്കിൽ തുടർ ചികിത്സആവശ്യമുള്ള രോഗങ്ങളാണ്.വേണ്ട ജാഗ്രതയോട് കൂടിയുള്ള ഇൻഫെക്ഷൻ കൺട്രോൾ പ്രോഗ്രാമും മുൻ കരുതലുകളും അടങ്ങിയ ട്രെയിനിങ്ങുകൾ നൽകികൊണ്ട് ഡോക്ടർ മാരെയും മറ്റ് ആരോഗ്യപ്രവർത്തകരെയും സജ്ജമാക്കി കോവിഡ് ഇതര രോഗികളേയും ഒപ്പം കോവിഡ് രോഗികളേയും പരിചരിക്കുന്നതിനുള്ള പരിശീലന പ്രവർത്തനങൾ ആവശ്യമാണ് .തീർച്ചയായും ഒരു രോഗിക്കും കോവിഡ് ഇതര രോഗങ്ങളായാലും ചികിത്സ കിട്ടാതിരിക്കുന്ന അവസ്ഥ നമ്മുടെ സംസ്ഥാനത്ത്‌ ഉണ്ടാകാതിരിക്കട്ടെ എന്ന് ആശംസിക്കുന്നു .

(കുവൈറ്റിൽ നഴ്‌സായി ജോലി നോക്കുന്നു ലേഖകൻ ).