May 20, 2024

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

Time ..the killer….the healer !!!

ജീന ഷൈജു

വർഷങ്ങളുടെ കാത്തിരിപ്പുകൾക്കു ശേഷം ഇന്നവളുടെ ഉദരത്തിൽ ഒരു ഉടൽ പിറന്നിരിക്കുന്നു …വിളിക്കാത്ത ദൈവങ്ങളും ,കഴിക്കാൻ മറന്ന നേർച്ചകളും കനിഞ്ഞത്രേ ….അതെ ഞാൻ അച്ഛനും .. ആതിര ഒരമ്മയും ആകാൻ പോകുന്നു …ആഴ്ചകളും മാസങ്ങളും ഇഴഞ്ഞു നീങ്ങി ..വിദേശ രാജ്യമായതു കൊണ്ട് പെൺകുട്ടി ആണെന്ന് അഞ്ചാം മാസം തന്നെ അറിഞ്ഞു … ആൺപട മാത്രമുള്ള എന്റെ കുടുംബത്തിന് അത് ഇരട്ടി മധുരമായിരുന്നു എന്ന് വേണം പറയാൻ ….അവളുടെ ഓരോ വളർച്ചയും ,എന്തിന് ഒരു കുഞ്ഞനക്കം പോലും എന്നെ വല്ലാതെ സ്വാധീനിച്ചു …എന്റെ പകലന്തിയോളം ഉള്ള കറക്കം എല്ലാം ഞാൻ അവൾക്കു വേണ്ടി അവസാനിപ്പിച്ചു …. ഡിസംബർ 28 ആയിരുന്നു അവളുടെ ആഗമനത്തിന്റെ നിഗമന തീയതി …ആതിര വല്ലാണ്ട്‌ വികൃതമായിരിക്കുന്നു ,ചുണ്ടൊക്കെ തടിച്ചു ,കാലൊക്കെ നീര് വെച്ചു …അങ്ങനെ ഡിസംബർ 28ആയി …29വൈകുന്നേരം ….30 വെളുപ്പിന് ….ചുന്ദരിക്കുട്ടിക്ക് വരാനേ താത്പര്യമില്ലെന്ന് തോന്നുന്നു …ആതിരക്കു അസ്വസ്ഥതകൾ ഒന്നും തോന്നിയില്ല …ഒടുവിൽ 31 ന് പകൽ അവൾക്കു ചെറിയ വേദന തുടങ്ങി …വൈകുന്നേരമായപ്പോഴേക്കും കലശ്ശലായി …7.30ക്ക് അവളെ ലേബർ റൂമിലെക്ക് കയറ്റി ..ഡോക്ടർമാരും നഴ്‌സുമാരും ഒക്കെ ഇറങ്ങുകയും കയറുകയും ചെയ്യുന്ന ആ രഹസ്യ മുറിയുടെ പുറത്തു ഞാൻ അക്ഷമനായി കാത്തു നിന്നു …എന്റെ ആ കാത്തിരുപ്പ് പുകച്ചുരുളുകളായി ജനാലയിലൂടെ പറന്നുയർന്നു ,സ്നേഹകല്യാണത്തിൽ വീട്ടുകാർക്ക് എതിർപ്പായതിനാൽ ഒരാൾ പോലുംവന്നില്ല ..പിന്നീട് കുറച്ചു കഴിഞ്ഞു ആരെയും മുറിക്കു പുറത്തു കണ്ടില്ല …എന്റെ മനസ്സ് വല്ലാതെ വിങ്ങി ,എനിക്ക് വേണ്ടി എന്ത് വേദനയാവും അവൾ അനുഭവിക്കുന്നത് ?…

“time ,the killer”- ഇഴഞ്ഞു നീങ്ങി . മേഘങ്ങൾ തന്നെ മറയ്ക്കാൻ നോക്കുന്നുണ്ടെങ്കിലും ചന്ദ്രൻ വല്ലാതെ ഒളികണ്ണിട്ടു എന്നെ നോക്കി ..

പൊടുന്നനെ ഉച്ചത്തിൽ കേട്ട കരച്ചിൽ എന്നെ ആ ആശുപത്രി വരാന്തയിലേക്ക് തിരിച്ചു കൊണ്ട് വന്നു .ഞാൻ ആ ജനന മുറിയുടെ വാതിലിലേക്ക് ഓടി ..ചുരുണ്ട മുടിയുള്ള ഒരു വെളുത്ത സുന്ദരിയെ നഴ്സ് എന്റെ കയ്യിലേക്ക് വെച്ച് തന്നു …എന്റെ കാത്തിരുപ്പിന്റെ കറുത്ത മേഘങ്ങൾ ആതിരയുടെയും കുഞ്ഞിന്റെയും നെറ്റിയിലേക്കും , കവിളുകളിലേക്കും സ്നേഹമഴയായി പെയ്തിറങ്ങി …..ഒരായിരം ജന്മത്തിന്റെ പുണ്യമായി ഞാൻ അവരോടു ചേർന്ന് നിന്നു …

കാലത്തിനു മായ്ക്കാൻ പറ്റാത്ത ഏതു മുറിവാണ് ഉള്ളത് .നീ എന്നോട് ചെയ്തത് എത്ര ശ്രമിച്ചിട്ടും മറക്കാൻ കഴിയുന്നില്ല എന്ന് പറഞ്ഞാലും ,നീ അന്ന് ഏൽപ്പിച്ച ആഘാതത്തിനു മങ്ങൽ ഏറ്റിരിക്കുന്നു ,”time the healer “- എന്നെ വല്ലാതെ സ്വാധീനിച്ചിരിക്കുന്നു അതെനിക്ക് തന്നെ അറിയാം .അത് കൊണ്ട് തന്നെ ഞാൻ പൊറുക്കും ,പക്ഷെ മറക്കില്ല …

ഒരിക്കൽ ഞാൻ സമയത്തോട് ചോദിച്ചു ,

“നിന്നെ മറികടക്കാൻ എന്താണ് വഴിയെന്ന് ?

അപ്പൊ സമയം എന്നതാണ് പറഞ്ഞതെന്ന് അറിയുമോ ?

“എന്നെ എന്തിനു മറികടക്കണം …

കടന്നു പോകാൻ അനുവദിക്കൂ ” എന്ന് …