October 22, 2026

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

കുവൈറ്റ് ഉപപ്രധാനമന്ത്രിയും ആരോഗ്യമന്ത്രിയും വാക്സിൻ വിതരണ കേന്ദ്രം സന്ദർശിച്ചു

Times of Kuwait-Cnxn.tv

കുവൈറ്റ് സിറ്റി : മിശരിഫ് ഫെയർ ഗ്രൗണ്ടിൽ ക്രമീകരിച്ച വാക്സിൻ വിതരണ കേന്ദ്രം കുവൈറ്റ് ഉപപ്രധാനമന്ത്രി അനസ് അൽ സാലിഹും ആരോഗ്യമന്ത്രി ഡോ. ബാസൽ അൽ സബാഹും സന്ദർശിച്ചു. ഇന്ന് രാവിലെയാണ് എമിറേറ്റ്സ് പ്രത്യേക വിമാനത്തിൽ ഫൈസർ കമ്പനിയുടെ ഒന്നരലക്ഷം വാക്സിൻ കുവൈറ്റിൽ എത്തിച്ചത്.

പ്രതിദിനം ആയിരം പേർക്ക് വാക്സിൻ വിതരണം ചെയ്യുമെന്നാണ് വിവരം. വാക്സിൻ സ്വീകരിക്കുന്നതിനായി ഇന്നലെ വരെ 73,700 പേരാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ആദ്യ ഘട്ടത്തിൽ ആരോഗ്യ രംഗത്തെ മുൻ നിര പ്രവർത്തകർക്കും 65 വയസ്സിനു മുകളിൽ പ്രായമുള്ള വയോധികർക്കുമാണു കുത്തി വെപ്പ്‌ നൽകുക. എന്നാൽ കുത്തിവെപ്പ്‌ നിർബന്ധിതമായിരിക്കില്ല.

You may have missed

error: Content is protected !!