Times of Kuwait
കുവൈറ്റ് സിറ്റി : കണ്ണൂർ സ്വദേശി കുവൈത്തിൽ നിര്യാതനായി. തളിപ്പറമ്പ് സ്വദേശി അയ്യൂബ് പൊട്ടിച്ചി (48) ആണ് ചികിത്സയിലിരിക്കെ നിര്യാതനായത്. നെഞ്ചു വേദനയെത്തുടർന്ന് കഴിഞ്ഞ ദിവസം രാത്രി അദാൻ ആശുപത്രിയിൽ പ്രവേശിക്കുകയും ഏറെ വൈകാതെ മരണം സംഭവിക്കുകയുമായിരുന്നു.
പിതാവ് : പരേതനായ പി പി ആലി
മാതാവ് : അസ്മ
നുസൈബയാണ് ഭാര്യ. അയ്മൻ സ്വാലിഹ്, ഫഹദ്, മനാൽ എന്നിവർ മക്കളാണ്.കുവൈത്ത് കെ.എം.സി.സി. അംഗവും തളിപ്പറമ്പ് മണ്ഡലം പ്രവർത്തകനും സി.എച്ച് .സെന്റർ കുവൈത്ത് ചാപ്റ്റർ പ്രവർത്തക സമിതിയംഗവുമായിരുന്നു.
മൃതദേഹം കുവൈത്തിൽ കബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
ടൈംസ് ഓഫ് കുവൈറ്റിന്റെ ആദരാഞ്ജലികൾ









More Stories
ബസേലിയോ : സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
ലുലു ഗ്രൂപ്പ് കുവൈറ്റ് സിറ്റിയിൽ പുതിയ ഫ്രഷ് മാർക്കറ്റ് ആരംഭിച്ചു
പ്രമുഖ ഹൊട്ടൽ ശൃംഖലയായ തക്കാര ഗ്രൂപ്പിന്റെ ടി-ഗ്രിൽ റെസ്റ്റോറന്റ് പുതിയ ശാഖ ദജീജ് ലുലു ഔട്ലെറ്റിനു തുടക്കമായി