ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : ഇന്ത്യയിൽ കൊറോണ വ്യാപനം ആരംഭിച്ച് 715 ദിവസത്തിന് ശേഷം, പ്രതിദിന രോഗികള്‍ ആയിരത്തില്‍ താഴെ എത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 913 കേസുകള്‍ മാത്രമാണ് സ്ഥിരീകരിച്ചത്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.29 ശതമാനമാണ്.
നിലവില്‍ 12,597 രോഗികളാണ് ചികിത്സയിലുള്ളത്. 714 ദിവസത്തിന് ശേഷമാണ് സജീവ രോഗികളുടെ എണ്ണം 13,000ത്തില്‍ താഴെ എത്തുന്നതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 13 മരങ്ങള്‍ കൂടി കൊറോണ മൂലമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതോടെ രാജ്യത്തെ ആകെ കൊറോണ മരണം 5,21,358 ആയി.
1,316 പേര് കഴിഞ്ഞ ദിവസം രോഗമുക്തി നേടി. 98.76 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. ഇതുവരെ 42.95 കോടി ജനങ്ങള്‍ രോഗത്തില്‍ നിന്നും സുഖം പ്രാപിച്ചു. ആകെ 184.70 കോടി വാക്സിന് ഡോസുകള്‍ ഇതിനോടകം വിതരണം ചെയ്തിട്ടുണ്ടെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിടുന്ന കണക്കുകളില്‍ വ്യക്തമാക്കുന്നത്.









More Stories
അറബ് ലോകവുമായുള്ള ചരിത്രബന്ധം ഊട്ടിയുറപ്പിച്ച് ഇന്ത്യ; വിദേശകാര്യ മന്ത്രിമാരുടെ സംഘവുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി
റിപ്പബ്ലിക് ദിന വിരുന്ന് സംഘടിപ്പിച്ച് കുവൈറ്റ് ഇന്ത്യൻ സ്ഥാനപതി ; കുവൈറ്റും ഇന്ത്യയും തമ്മിലുള്ള ബന്ധം കൂടുതൽ കരുത്താർജിക്കുന്നു
ഇന്ത്യ-കുവൈറ്റ് തന്ത്രപ്രധാന പങ്കാളിത്തത്തിന് ഒരാണ്ട്; കുവൈറ്റിൽ ‘ഇൻക്രെഡിബിൾ ഇന്ത്യ’ ടൂറിസം ക്യാമ്പയിന് തുടക്കമായി