ന്യൂസ് ബ്യൂറോ, ദില്ലി
ദില്ലി : മലയാളി നഴ്സുമാരുടെ ഫേസ്ബുക്ക് കൂട്ടായ്മ എയിംനയുടെ ആഭിമുഖ്യത്തിൽ പുറത്തിറക്കുന്ന ഇ-മാഗസിൻ്റെ രണ്ടാം ലക്കം പ്രകാശനം ചെയ്തു. പ്രശസ്ത സിനിമാ താരവും നർത്തകിയുമായ ലക്ഷ്മി ഗോപാല സ്വാമിയുടെ ഫേസ്ബുക്ക് പേജ് വഴിയാണ് മാസിക പുറത്തിറക്കിയത്.
ലോകമെമ്പാടുമുള്ള മലയാളി നഴ്സുമാരെ ഒരു കുടക്കീഴിൽ അണിനിരത്തിയ ഫേസ്ബുക്ക് ഗ്രൂപ്പായ എയിംനയിൽ നിലവിൽ ഒരു ലക്ഷത്തിലേറെ അംഗങ്ങൾ ഉണ്ട്. ആദ്യമായി
നഴ്‌സുമാരുടെ ഇടയിൽ ആരംഭിച്ച ഇ-മാഗസിൻ്റെ രണ്ടാം ലക്കം പുറത്തിറക്കാനായതിൽ നിറഞ്ഞ ചാരിതാർത്ഥ്യം ഉണ്ടെന്ന് ചീഫ് എഡിറ്റർ സിനു ജോൺ കറ്റാനം പറഞ്ഞു.
ലേഖനങ്ങളും അഭിമുഖവും കവിതകളും കഥയും പാചകക്കുറിപ്പുകളും ജീവിതാനുഭവങ്ങളും ചിത്രരചനയും ഉൾപ്പെടുത്തിയാണ് മാസിക തയാറാക്കിയത്. പത്തോളം രാജ്യങ്ങളിൽനിന്നുള്ള 27 അംഗ എഡിറ്റോറിയൽ ബോർഡ് ആണ് മാസികയ്ക്ക് അന്തിമരൂപം നൽകിയത്.
രക്ഷാധികാരി സിനു ജോൺ കറ്റാനം 2012 ൽ തുടക്കം കുറിച്ച ആൻ ഇൻറർനാഷണൽ മലയാളി നഴ്സസ് അസംബ്ലി(എയിംന) യിൽ നിലവിൽ 30 രാജ്യങ്ങളിൽനിന്നുള്ള ഒന്നേകാൽ ലക്ഷത്തോളം നഴ്സുമാർ അംഗങ്ങളാണ്.
രണ്ടാം ലക്കം ഈ മാഗസിൻ വായിക്കുവാൻ താഴെയുള്ള ലിങ്ക് തുറക്കുക.








More Stories
അറബ് ലോകവുമായുള്ള ചരിത്രബന്ധം ഊട്ടിയുറപ്പിച്ച് ഇന്ത്യ; വിദേശകാര്യ മന്ത്രിമാരുടെ സംഘവുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി
റിപ്പബ്ലിക് ദിന വിരുന്ന് സംഘടിപ്പിച്ച് കുവൈറ്റ് ഇന്ത്യൻ സ്ഥാനപതി ; കുവൈറ്റും ഇന്ത്യയും തമ്മിലുള്ള ബന്ധം കൂടുതൽ കരുത്താർജിക്കുന്നു
ഇന്ത്യ-കുവൈറ്റ് തന്ത്രപ്രധാന പങ്കാളിത്തത്തിന് ഒരാണ്ട്; കുവൈറ്റിൽ ‘ഇൻക്രെഡിബിൾ ഇന്ത്യ’ ടൂറിസം ക്യാമ്പയിന് തുടക്കമായി