കുവൈറ്റ് സിറ്റി: കുവൈറ്റിൽ റേഡിയേഷൻ ഭീഷണി നിലനിൽക്കുന്നുണ്ടെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും രാജ്യത്തെ റേഡിയേഷൻ അളവ് സാധാരണ നിലയിലാണെന്നും നാഷണൽ ഗാർഡ് അറിയിച്ചു. സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന ഊഹാപോഹങ്ങളിൽ പൊതുജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്ന് അധികൃതർ വ്യക്തമാക്കി.
ശൈഖ് സലേം അൽ-അലി കെമിക്കൽ ഡിഫൻസ് ആൻഡ് റേഡിയേഷൻ മോണിറ്ററിംഗ് സെന്റർ രാജ്യത്തെ വായുവിലും വെള്ളത്തിലുമുള്ള റേഡിയേഷൻ തോത് 24 മണിക്കൂറും നിരീക്ഷിക്കുന്നുണ്ട്. നിലവിലെ പരിശോധനാ ഫലങ്ങൾ പ്രകാരം യാതൊരുവിധ അപകടസാധ്യതയും കണ്ടെത്തിയിട്ടില്ല. പ്രാദേശികമായി നിലനിൽക്കുന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ വിദേശ രാജ്യങ്ങളിലെ ആണവനിലയങ്ങളിൽ നിന്നുള്ള ഭീഷണി സംബന്ധിച്ച് ഉയർന്ന ആശങ്കകൾക്കും നാഷണൽ ഗാർഡ് മറുപടി നൽകി.
അയൽരാജ്യങ്ങളിലെ ആണവ റിയാക്ടറുകൾ കുവൈറ്റിൽ നിന്നും സുരക്ഷിതമായ അകലത്തിലാണെന്നും അവയിൽ നിന്നുള്ള വികിരണങ്ങൾ അതിർത്തി കടന്ന് കുവൈറ്റിലെത്താൻ സാധ്യതയില്ലെന്നും അധികൃതർ ചൂണ്ടിക്കാട്ടി.
രാജ്യത്തെ സുരക്ഷാ സാഹചര്യങ്ങൾ പൂർണ്ണമായും നിയന്ത്രണവിധേയമാണ്. ഡ്രോൺ, മിസൈൽ ഭീഷണികളെ പ്രതിരോധിക്കാൻ സൈന്യം സുസജ്ജമാണെന്നും റേഡിയേഷൻ നിരീക്ഷണ സംവിധാനങ്ങൾ അതീവ ജാഗ്രതയോടെ പ്രവർത്തിക്കുന്നുണ്ടെന്നും നാഷണൽ ഗാർഡ് വക്താവ് ബ്രിഗേഡിയർ ജനറൽ ഡോ. ജദ്ആൻ ഫദൽ പറഞ്ഞു. ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും അദ്ദേഹം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.





More Stories
ഡ്രോൺ ഭീഷണികളെ പ്രതിരോധിക്കാൻ കുവൈറ്റ് : 1.98 ബില്യൺ ഡോളറിന്റെ അത്യാധുനിക യുഎസ് നിർമ്മിത ഡ്രോൺ പ്രതിരോധ ആയുധങ്ങൾ വാങ്ങുന്നു
കുവൈറ്റ് സമുദ്രത്തിൽ മാലിന്യം തള്ളി ; സോഷ്യൽ മീഡിയയിൽ വീഡിയോ പ്രചരിച്ചതിന് പിന്നാലെ പ്രതിയെ പിടികൂടി കോസ്റ്റ് ഗാർഡും പരിസ്ഥിതി അതോറിറ്റിയും
കുവൈറ്റിൽ വീണ്ടും മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ; വ്യോമപ്രതിരോധ സംവിധാനം സജീവം, രാജ്യത്തുടനീളം സൈറണുകൾ മുഴങ്ങി