September 10, 2026

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം കുവൈറ്റ് സോൺ ‘ഓപ്പൺ സ്മാഷ് 2026’ ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു

അഹമ്മദി: ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം (OCYM) കുവൈറ്റ് മേഖലയുടെ നേതൃത്വത്തിൽ ‘OCYM സോൺ ഓപ്പൺ സ്മാഷ് 2026’ ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റ് അഹമ്മദിയിലെ ഐസ്മാഷ് ബാഡ്മിന്റൺ അക്കാദമിയിൽ വച്ച് സംഘടിപ്പിച്ചു. ഓഗസ്റ്റ് 28-നു നടന്ന മത്സരത്തിൽ കുവൈറ്റിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കായികപ്രേമികൾ പങ്കെടുത്തു.

സെന്റ് ബേസിൽ ഇടവക വികാരിയും സോണൽ യുവജനപ്രസ്ഥാനം പ്രസിഡന്റുമായ ഫാ. അജു കെ. വർഗീസിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ ഫാ. കെ. ഐ. വർഗീസ് ടൂർണമെന്റിന്റെ ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് ഫാ. ജെഫിൻ വർഗീസ്, ഫാ. ബിജു ദാനിയേൽ എന്നിവർ ചടങ്ങിൽ ആശംസകൾ അറിയിച്ചു സംസാരിച്ചു. സോണൽ സെക്രട്ടറി ജോമോൻ ജോർജ് കോട്ടവിള സ്വാഗതവും OCYM കേന്ദ്ര പ്രതിനിധി ജേക്കബ് തോമസ് കൃതജ്ഞതയും രേഖപ്പെടുത്തി.

ടൂർണമെന്റ് കൺവീനർ സബിൻ സാം, ജോയിന്റ് കൺവീനർ ബൈജു ജോർജ്, OCYM അസംബ്ലി അംഗം അനു ഷെൽവി, സോണൽ ട്രഷറർ റോഷൻ സാം മാത്യു, മുൻ കേന്ദ്ര പ്രതിനിധി ജിനു എബ്രഹാം വർഗീസ് എന്നിവരുടെ സാന്നിധ്യത്തിലാണ് പരിപാടികൾ നടന്നത്. സുമോദ് മാത്യു, അനി ബിനു എന്നിവർ ടൂർണമെന്റിന്റെ അവതാരകരായിരുന്നു.

error: Content is protected !!