കുവൈറ്റിലെ ട്രാഫിക് നിയമത്തിലെ സമീപകാല ഭേദഗതികളെക്കുറിച്ച് പൗരന്മാരെയും താമസക്കാരെയും ബോധവത്കരിക്കുന്നതിനായി ജനറൽ ഡിപ്പാർട്ട്മെൻ്റ് ഓഫ് പബ്ലിക് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ ബഹുഭാഷാ ബോധവത്കരണ കാമ്പയിൻ ആരംഭിച്ചു. ട്രാഫിക് സുരക്ഷയും നിയമപാലനവും വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള കാമ്പയിൻ ഇംഗ്ലീഷ്, പേർഷ്യൻ, ഹിന്ദി, ബംഗാളി, പാക്കിസ്ഥാനി, ഫിലിപ്പിനോ എന്നീ ആറ് പ്രധാന ഭാഷകളിലാണ് നടത്തുന്നത്.
നിയമത്തിലെ ഭേദഗതി ചെയ്യ വ്യവസ്ഥകൾ വ്യക്തമായി വിശദീകരിച്ച് ട്രാഫിക് അപകടങ്ങൾ കുറയ്ക്കുന്നതിനും സുരക്ഷിതമായ ഡ്രൈവിംഗ് അന്തരീക്ഷം വളർത്തിയെടുക്കുന്നതിനും ഈ സംരംഭം ലക്ഷ്യം വെക്കുന്നു . മാധ്യമങ്ങൾ, സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ദൃശ്യ-ശ്രവ്യ മാധ്യമങ്ങൾ എന്നിവ ഉപയോഗിച്ച് ആഭ്യന്തര മന്ത്രാലയം ട്രാഫിക് ബോധവത്കരണ കാമ്പയിൻ ആരംഭിച്ചു.മന്ത്രാലയം നൽകുന്ന ക്യുആർ കോഡ് സ്കാൻ ചെയ്താൽ പൗരന്മാർക്കും താമസക്കാർക്കും അവരുടെ ഇഷ്ട ഭാഷയിൽ വിവരങ്ങൾ ലഭിക്കുന്നതാണ് .





More Stories
പുതുതായി അനുവദിച്ച എൻട്രി വിസകൾക്ക് കാലാവധി നീട്ടി നൽകില്ല : കുവൈറ്റ് ആഭ്യന്തര മന്ത്രാലയം
കുവൈറ്റ് അറേബ്യൻ ഗൾഫ് സ്ട്രീറ്റിൽ ഏപ്രിൽ 23 മുതൽ മേയ് 3 വരെ രണ്ട് ഘട്ടങ്ങളിലായി ഗതാഗത നിയന്ത്രണം
തൊഴിലാളികളുടെ ശമ്പളം കൃത്യസമയത്ത് നൽകണം ; തൊഴിലുടമകൾക്ക് കർശന നിർദ്ദേശവുമായി കുവൈറ്റ് മാൻപവർ അതോറിറ്റി