റോഡ് അറ്റകുറ്റപ്പണികൾ സുഗമമാക്കുന്നതിനും സമയബന്ധിതമായി പൂർത്തീകരിക്കുന്നതിനും വേണ്ടി റസിഡൻഷ്യൽ ഏരിയകളിലെ റോഡ് മെയിൻ്റനൻസ് സൈറ്റുകളിൽ നിന്ന് വാഹനങ്ങൾ നീക്കം ചെയ്യണമെന്ന് ആഭ്യന്തര മന്ത്രാലയവും പൊതുമരാമത്ത് മന്ത്രാലയവും പൗരന്മാരോടും താമസക്കാരോടും അഭ്യർത്ഥിച്ചു . ഏകീകൃത സർക്കാർ ഇലക്ട്രോണിക് സേവന ആപ്പായ “സഹേൽ’ മായി സഹകരിച്ച് മെയിന്റനൻസ് സൈറ്റുകളെക്കുറിച്ച് വിശദാംശങ്ങളടങ്ങിയ അറിയിപ്പുകൾ പൗരന്മാർക്കും താമസക്കാർക്കും അയയ്ക്കുമെന്ന് ആഭ്യന്തര മന്ത്രാലയം ഒരു പത്രക്കുറിപ്പിൽ അറിയിച്ചു.
കൂടാതെ ഷെഡ്യൂൾ ചെയ്യ അറ്റകുറ്റപ്പണി സമയം സൂചിപ്പിക്കുന്ന ഫ്ലൈയറുകൾ വീടുകളിൽ വിതരണം ചെയ്യും.നിർദ്ദേശം ലഭിക്കുന്നതനുസരിച്ച് താമസക്കാർ അവരുടെ വാഹനങ്ങൾ ഉടനടി നീക്കം ചെയ്യാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു . വാഹന ഉടമകൾ തങ്ങളുടെ കാറുകൾ മെയിൻ്റനൻസ് സൈറ്റുകളിൽ നിന്ന് നീക്കം ചെയ്യുന്നതിൽ പരാജയപ്പെട്ടാൽ, ഈ പ്രദേശങ്ങളിൽ നിന്ന് വാഹനങ്ങൾ ബന്ധപ്പെട്ട അധികാരികൾ നീക്കം ചെയ്യുമെന്ന് മന്ത്രാലയം ഊന്നിപ്പറഞ്ഞു. അതേസമയം, സഹേൽ ആപ്പിലൂടെയും മറ്റ് ഔദ്യോഗിക ചാനലുകളിലൂടെയും അറിയിപ്പുകൾ നിരീക്ഷിക്കേണ്ടതിന്റെ പ്രാധാന്യം പൊതുമരാമത്ത് മന്ത്രാലയം വ്യക്തമാക്കി .
എല്ലാവരുടെയും പ്രയോജനത്തിനായി മന്ത്രാലയ നിർദ്ദേശങ്ങൾ പാലിക്കാനും അടിസ്ഥാന സൗകര്യ പദ്ധതികൾ വേഗത്തിലാക്കാനും അറ്റകുറ്റപ്പണികൾ ബാധിച്ച പ്രദേശങ്ങളിലെ ഗതാഗതം മെച്ചപ്പെടുത്താനും എല്ലാവരുടെയും സഹകരണം ആവശ്യമാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.





More Stories
തൊഴിലാളികൾക്ക് ശമ്പളം നൽകുന്നതിൽ വീഴ്ച വരുത്തുന്ന കമ്പനികൾക്കെതിരെ കർശന നിയമനടപടിയുമായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം
നഴ്സുമാർക്കായി വിവിധ മേഖലകളിൽ താമസസൗകര്യങ്ങൾ നിർമ്മിക്കാനൊരുങ്ങി കുവൈറ്റ് : ടെൻഡർ നടപടികൾ പുരോഗമിക്കുന്നു
വൈ. എം. സി. എ കുവൈത്ത് 11-ാമത് എക്യുമെനിക്കൽ ബൈബിൾ ക്വിസ് സംഘടിപ്പിച്ചു; കുവൈത്ത് സിറ്റി മാർത്തോമ്മാ ചർച്ച് വിജയികൾ