കുവൈറ്റ് : രാജ്യത്ത് ഉച്ച സമയങ്ങളിൽ പുറംജോലികൾക്ക് വിലക്കേർപ്പെടുത്തിയ മന്ത്രിതല തീരുമാനം നടപ്പിലാക്കുന്നതിന്റെ ഭാഗമായി മാൻപവർ അതോറിറ്റി നടത്തിയ പരിശോധനകളുടെ റിപ്പോർട്ട് പുറത്തുവിട്ടു. 2025 ജൂൺ 1 മുതൽ 30 വരെയുള്ള കണക്കുകൾ പ്രകാരം 33 തൊഴിലാളികൾ നിയമം ലംഘിച്ചതായി കണ്ടെത്തി.
ജൂൺ 1 മുതൽ ഓഗസ്റ്റ് അവസാനം വരെയാണ് ഉച്ചവിശ്രമ നിയമം പ്രാബല്യത്തിലുള്ളത്. ഈ കാലയളവിൽ നിയമം പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്താൻ അതോറിറ്റിയുടെ പരിശോധനാ സംഘങ്ങൾ 60 തൊഴിലിടങ്ങളിൽ സന്ദർശനം നടത്തി. ഇതിലാണ് 33 തൊഴിലാളികൾ വിലക്ക് ലംഘിച്ച് ജോലി ചെയ്യുന്നതായി കണ്ടെത്തിയത്.
ഇതുമായി ബന്ധപ്പെട്ട് 30 കമ്പനികൾക്കെതിരെ ആദ്യതവണത്തെ നിയമലംഘനം രേഖപ്പെടുത്തി. എന്നാൽ, പിന്നീട് നടത്തിയ തുടർപരിശോധനകളിൽ ഈ കമ്പനികൾ നിയമലംഘനം ആവർത്തിക്കുന്നതായി കണ്ടെത്തിയിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതേ 30 കമ്പനികളിൽ വീണ്ടും പരിശോധന നടത്തിയതായും, നിയമലംഘനവുമായി ബന്ധപ്പെട്ട് 12 റിപ്പോർട്ടുകൾ ഈ മാസം പൊതുജനങ്ങളിൽ നിന്ന് ലഭിച്ചതായും അതോറിറ്റി വ്യക്തമാക്കി.
ദിവസവും രാവിലെ 11:00 മുതൽ വൈകുന്നേരം 4:00 വരെ പ്രാബല്യത്തിലുള്ള ഉച്ചവിശ്രമ നിയമം ലംഘിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ, 6192 2493 എന്ന വാട്ട്‌സ്ആപ്പ് നമ്പറിൽ അറിയിച്ച് സഹകരിക്കണമെന്ന് അതോറിറ്റി സ്വദേശികളോടും വിദേശികളോടും അഭ്യർത്ഥിച്ചു.





More Stories
ഡ്രോൺ ഭീഷണികളെ പ്രതിരോധിക്കാൻ കുവൈറ്റ് : 1.98 ബില്യൺ ഡോളറിന്റെ അത്യാധുനിക യുഎസ് നിർമ്മിത ഡ്രോൺ പ്രതിരോധ ആയുധങ്ങൾ വാങ്ങുന്നു
കുവൈറ്റ് സമുദ്രത്തിൽ മാലിന്യം തള്ളി ; സോഷ്യൽ മീഡിയയിൽ വീഡിയോ പ്രചരിച്ചതിന് പിന്നാലെ പ്രതിയെ പിടികൂടി കോസ്റ്റ് ഗാർഡും പരിസ്ഥിതി അതോറിറ്റിയും
കുവൈറ്റിൽ വീണ്ടും മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ; വ്യോമപ്രതിരോധ സംവിധാനം സജീവം, രാജ്യത്തുടനീളം സൈറണുകൾ മുഴങ്ങി