November 18, 2026

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

കുവൈറ്റിന് നേരെ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ഡ്രോൺ ആക്രമണം ; ശക്തമായി പ്രതിരോധിച്ച് വ്യോമ പ്രതിരോധ സേന

കുവൈറ്റ് സിറ്റി (നവംബർ 18): ഒരു ഇടവേളയ്ക്ക് ശേഷം രാജ്യത്തിന് നേരെയുണ്ടായ ഡ്രോൺ ആക്രമണങ്ങളെ കുവൈറ്റിന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ ശക്തമായി പ്രതിരോധിച്ചതായി കുവൈറ്റ് സൈന്യത്തിന്റെ ജനറൽ സ്റ്റാഫ് ബുധനാഴ്ച ഔദ്യോഗികമായി അറിയിച്ചു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കേൾക്കുന്ന സ്ഫോടന ശബ്ദങ്ങൾ ശത്രുപക്ഷത്തിന്റെ വ്യോമ ഭീഷണികളെ കുവൈറ്റ് വ്യോമ പ്രതിരോധ സംവിധാനങ്ങൾ ആകാശത്തുവെച്ച് തന്നെ തടയുന്നതിന്റെ (ഇന്റർസെപ്റ്റ് ചെയ്യുന്നതിന്റെ) ഫലമാണെന്ന് ജനറൽ സ്റ്റാഫ് പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി. നിലവിലെ സാഹചര്യം സൈന്യം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.

അതേസമയം, രാജ്യത്തെ സ്വദേശികളും പ്രവാസികളും പരിഭ്രാന്തരാകാതെ സംയമനം പാലിക്കണമെന്ന് സൈന്യം അഭ്യർത്ഥിച്ചു. ബന്ധപ്പെട്ട അധികാരികൾ പുറപ്പെടുവിക്കുന്ന സുരക്ഷാ-പ്രതിരോധ നിർദ്ദേശങ്ങൾ എല്ലാവരും കർശനമായി പാലിക്കേണ്ടതുണ്ട്. വിവരങ്ങൾക്കും പുതിയ അറിയിപ്പുകൾക്കുമായി ഔദ്യോഗിക സ്രോതസ്സുകളെ മാത്രം ആശ്രയിക്കണമെന്നും കിംവദന്തികളിൽ വിശ്വസിക്കരുതെന്നും പൊതുജനങ്ങൾക്ക് സൈന്യം കർശന നിർദ്ദേശം നൽകി.

You may have missed

error: Content is protected !!