കുവൈറ്റ് സിറ്റി: കഴിഞ്ഞ 22 വർഷങ്ങളായി കുവൈത്തിൽ സാമൂഹിക-സാംസ്കാരിക, ജീവകാരുണ്യ പ്രവർത്തന രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന വിശ്വകർമ്മ ഓർഗനൈസേഷൻ ഫോർ ഐഡിയൽ കരിയർ ആൻഡ് എജ്യുക്കേഷൻ (വോയ്സ് കുവൈത്ത്) കേരള ഘടകം രൂപീകരിക്കുന്നു. സംഘടനയുടെ പ്രവർത്തനങ്ങൾ കേരളത്തിലേക്കും വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ ഘടകം നിലവിൽ വരുന്നത്. കേരള ഘടകത്തിന്റെ നേതൃത്വത്തിൽ സംഘടനയുടെ സാമ്പത്തികവും സാമൂഹികവുമായ വളർച്ച ഉറപ്പാക്കുന്നതിനും അംഗങ്ങളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും ക്ഷേമം സംരക്ഷിക്കുന്നതിനുമായി വിവിധ പദ്ധതികൾ ഘട്ടം ഘട്ടമായി നടപ്പിലാക്കും.
2026 ഡിസംബർ 13 ഞായറാഴ്ച രാവിലെ 10 മണി മുതൽ തിരുവനന്തപുരം കരമന പൂജ ഓഡിറ്റോറിയത്തിൽ വെച്ചാണ് വോയ്സ് കുവൈത്ത് കേരള ഘടകത്തിന്റെ രൂപീകരണ സമ്മേളനം നടക്കുക. കേരളത്തിലെ പ്രമുഖ രാഷ്ട്രീയ നേതാക്കൾ, കലാ-സാംസ്കാരിക-സാമൂഹിക പ്രവർത്തകർ, ബിസിനസ് പ്രമുഖർ, വിവിധ ഗൾഫ് നാടുകളിൽ നിന്നുള്ള വിശ്വകർമ്മ സംഘടനാ നേതാക്കൾ എന്നിവർ ചടങ്ങിൽ പങ്കെടുക്കുമെന്ന് വോയ്സ് കുവൈത്ത് ചെയർമാൻ പി.ജി. ബിനു, പ്രസിഡന്റ് സുജീഷ് പി. ചന്ദ്രൻ എന്നിവർ വാർത്താക്കുറിപ്പിൽ അറിയിച്ചു.
രൂപീകരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഓൺലൈനിൽ ചേർന്ന കേന്ദ്ര എക്സിക്യൂട്ടീവ് യോഗത്തിൽ പ്രസിഡന്റ് സുജീഷ് പി. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. ചെയർമാൻ പി.ജി. ബിനു കേരള ഘടകത്തിന്റെ അനിവാര്യതയെക്കുറിച്ച് വിശദീകരിച്ചു. വൈസ് പ്രസിഡന്റ് ഗിരീഷ് ജി. ഗോപൻ, ഓർഗനൈസിംഗ് സെക്രട്ടറി ദിലീപ് തുളസി, സെക്രട്ടറിമാരായ രാജീവ് ശ്രീധരൻ, രഞ്ജിത്ത് കൃഷ്ണൻ, മുൻ പ്രസിഡന്റ് ജോയ് നന്ദനം, ലീഗൽ അഡ്വൈസർ രതീഷ് ടിധരൻ, ഉപദേശക സമിതി അംഗങ്ങളായ സജയൻ വേലപ്പൻ, ബിപിൻ കെ. ബാബു, അരുൺ ആനന്ദ്, കെ.എസ്. അജിത്ത് കുമാർ, വെൽഫെയർ സെക്രട്ടറി ടി.വി. ഉണ്ണിക്കൃഷ്ണൻ എന്നിവർ സംസാരിച്ചു.
കേന്ദ്ര കമ്മിറ്റി അംഗങ്ങളായ വി.കെ. സജീവ്, രതീഷ് ബാബു, പ്രമോദ് കക്കോത്ത്, ഹരി ശ്രീനിലയം, അബ്ബാസിയ യൂണിറ്റ് കൺവീനർ ടി.കെ. റെജി, സെക്രട്ടറി എൻ.വി. രാധാകൃഷ്ണൻ, ഫഹാഹീൽ യൂണിറ്റ് സെക്രട്ടറി ശാലു ശശിധരൻ, സിറ്റി യൂണിറ്റ് കൺവീനർ ഷിൻജിത്ത് സി., സെക്രട്ടറി സതീഷ് കുമാർ സി.ടി., സാൽമിയ യൂണിറ്റ് കൺവീനർ വസന്തകുമാർ കോയിത്തട്ട, സെക്രട്ടറി വിനോദ് എം.പി., ഫിൻതാസ് യൂണിറ്റ് സെക്രട്ടറി രഞ്ജിത്ത് രാജൻ, വനിതാവേദി പ്രസിഡന്റ് അനീജ രാജേഷ്, ജനറൽ സെക്രട്ടറി സുമലത എസ്., ട്രഷറർ അജിത എം.ആർ., വൈസ് പ്രസിഡന്റ് മിനികൃഷ്ണ എന്നിവരും യോഗത്തിൽ സംസാരിച്ചു. കേന്ദ്ര ജനറൽ സെക്രട്ടറി രാജേഷ് കുമാർ കുഞ്ഞിപറമ്പത്ത് സ്വാഗതവും കേന്ദ്ര ട്രഷറർ നിതിൻ ജി. മോഹൻ നന്ദിയും പറഞ്ഞു. കൂടുതൽ വിവരങ്ങൾക്ക് +91-8714021291, +965-97964375 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.





More Stories
കുവൈത്ത് കെ.എം.സി.സി ജീവൻരക്ഷാ പരിശീലനം സംഘടിപ്പിച്ചു; സി.പി.ആർ, പ്രഥമ ശുശ്രൂഷാ ക്ലാസുകൾ നൽകി
ഇന്ത്യ കുവൈറ്റ് നയതന്ത്ര ബന്ധത്തിന്റെ 65-ാം വാർഷികം ; തന്ത്രപരമായ പങ്കാളിത്തം ശക്തമാക്കും ; ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം സെക്രട്ടറി (വെസ്റ്റ്) അംബാസഡർ സിബി ജോർജ്ജുമായി കൂടിക്കാഴ്ച നടത്തി കുവൈറ്റ് അംബാസഡർ മിഷാൽ അൽ-ഷെമാലി
കുവൈറ്റിൻറെ തെക്കുപടിഞ്ഞാറൻ മേഖലയിൽ 4.1 തീവ്രതയിൽ ഭൂചലനം രേഖപ്പെടുത്തി ; അൽ-മനാഖിഷ് പ്രഭവകേന്ദ്രം