കുവൈത്ത് സിറ്റി: കുവൈത്ത് കെ.എം.സി.സി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ബേസിക് ലൈഫ് സപ്പോർട്ട് പ്രോഗ്രാമിന്റെ ഭാഗമായി അടിയന്തര ജീവൻരക്ഷാ പരിശീലനം സംഘടിപ്പിച്ചു. ഹൃദയാഘാതം സംഭവിക്കുന്നവർക്കും ശ്വാസനാളത്തിൽ തടസ്സം നേരിടുന്നവർക്കും അടിയന്തരമായി നൽകേണ്ട ജീവൻരക്ഷാ മാർഗ്ഗങ്ങളിലാണ് പരിശീലനം നൽകിയത്. ഹൃദയാഘാതത്തെ തുടർന്നുള്ള അടിയന്തര സാഹചര്യങ്ങളിൽ നൽകേണ്ട സി.പി.ആർ (CPR), ഭക്ഷണമോ മറ്റ് വസ്തുക്കളോ തൊണ്ടയിൽ കുടുങ്ങി ശ്വാസതടസ്സം അനുഭവപ്പെടുമ്പോൾ സ്വീകരിക്കേണ്ട പ്രഥമ ശുശ്രൂഷാ നടപടികൾ എന്നിവ പരിശീലനത്തിൽ ഉൾപ്പെടുത്തിയിരുന്നു.
അടിയന്തര ഘട്ടങ്ങളിൽ പരിഭ്രാന്തരാകാതെ സമയോചിതമായി ഇടപെടാനും വിലപ്പെട്ട ജീവനുകൾ രക്ഷിക്കാനും ആവശ്യമായ പ്രായോഗിക അറിവുകൾ പരിശീലനത്തിലൂടെ പങ്കുവെച്ചു. കുവൈത്ത് കെ.എം.സി.സി സംസ്ഥാന കമ്മിറ്റി ഓഫീസിൽ നടന്ന പരിപാടിയിൽ തെരഞ്ഞെടുക്കപ്പെട്ട പ്രവർത്തകർക്കാണ് പരിശീലനം നൽകിയത്. ട്രെയിനർ അജ്മൽ സമദ് പരിശീലന ക്ലാസ് നയിച്ചു.
ചടങ്ങിൽ കുവൈത്ത് കെ.എം.സി.സി ആക്ടിംഗ് പ്രസിഡന്റ് റഊഫ് മഷ്ഹൂർ തങ്ങൾ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മുസ്തഫ കാരി സ്വാഗതവും ട്രഷറർ ഹാരിസ് വള്ളിയോത്ത് നന്ദിയും പറഞ്ഞു. സംസ്ഥാന ഭാരവാഹികളായ ഇഖ്ബാൽ മാവിലാടം, ഫാറൂഖ് ഹമദാനി, എം.ആർ. നാസർ, ഡോ. മുഹമ്മദലി, സലാം ചെട്ടിപ്പടി, മുജീബ് മൂടാൽ, മെഡിക്കൽ വിംഗ് കൺവീനർ യാസർ അറഫാത്ത് തുടങ്ങിയവർ പ്രസീഡിയം നിയന്ത്രിച്ചു.





More Stories
വോയ്സ് കുവൈത്ത് കേരള ഘടകം രൂപീകരിക്കുന്നു; രൂപീകരണ സമ്മേളനം ഡിസംബർ 13-ന് തിരുവനന്തപുരത്ത്
ഇന്ത്യ കുവൈറ്റ് നയതന്ത്ര ബന്ധത്തിന്റെ 65-ാം വാർഷികം ; തന്ത്രപരമായ പങ്കാളിത്തം ശക്തമാക്കും ; ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം സെക്രട്ടറി (വെസ്റ്റ്) അംബാസഡർ സിബി ജോർജ്ജുമായി കൂടിക്കാഴ്ച നടത്തി കുവൈറ്റ് അംബാസഡർ മിഷാൽ അൽ-ഷെമാലി
കുവൈറ്റിൻറെ തെക്കുപടിഞ്ഞാറൻ മേഖലയിൽ 4.1 തീവ്രതയിൽ ഭൂചലനം രേഖപ്പെടുത്തി ; അൽ-മനാഖിഷ് പ്രഭവകേന്ദ്രം