കുവൈത്ത് സിറ്റി: കുവൈത്ത് കെ എം സി സി സംസ്ഥാന മതകാര്യ വിംഗിന്റെ നേതൃത്വത്തിൽ ‘അഹലൻ റമദാൻ’ വ്രത മുന്നൊരുക്ക സംഗമം സംഘടിപ്പിച്ചു. ഫർവ്വാനിയയിലെ കെ എം സി സി സംസ്ഥാന കമ്മിറ്റി ഓഫീസിൽ നടന്ന പരിപാടി സംസ്ഥാന പ്രസിഡണ്ട് സയ്യിദ് നാസർ അൽ മഷ്ഹൂർ തങ്ങൾ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ഇഖ്ബാൽ മാവിലാടം അദ്ധ്യക്ഷത വഹിച്ചു. അബ്ദുറഹീം അൽ ഹസനി മുഖ്യപ്രഭാഷണം നടത്തി.
കെ എം സി സി ഉപദേശക സമിതി ചെയർമാൻ ടി ടി സലീം, ആക്ടിംഗ് ജനറൽ സെക്രട്ടറി സലാം ചെട്ടിപ്പടി, ട്രഷറർ ഹാരിസ് വള്ളിയോത്ത്, ഭാരവാഹികളായ ഫാറൂഖ് ഹമദാനി, സലാം പട്ടാമ്പി, മുജീബ് മൂടാൽ, മഞ്ചേശ്വരം മണ്ഡലം യൂത്ത് ലീഗ് സീനിയർ വൈസ് പ്രസിഡണ്ട് മജീദ് തച്ചമ്പള, ഗാലിബ് അൽ മഷ്ഹൂർ തങ്ങൾ, ആബിദ് അൽ ഖാസിമി, അഷറഫ് ദാരിമി പ്രസംഗിച്ചു. ഷുക്കൂർ നാണി ഖിറാഅത്ത് നടത്തി. മതകാര്യ വിംഗ് ജനറൽ കൺവീനർ സാബിത്ത് ചെമ്പിലോട് സ്വാഗതവും കൺവീനർ യഹ്യാഖാൻ നന്ദിയും പറഞ്ഞു.








More Stories
ഇന്ത്യൻ മുസ്ലിം സംഘടനകളുടെ ഐക്യവേദിയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസ്സോസിയേഷൻസ് (FIMA) റമദാൻ ഖബ്ക്ക സംഘടിപ്പിച്ചു.
കുവൈറ്റിൽ വിസ കാലാവധി നീട്ടി; സന്ദർശക വിസകൾക്ക് ഒരു മാസത്തെയും പ്രവാസികൾക്ക് മൂന്ന് മാസത്തെയും ഇളവ്
കുവൈറ്റിന് നേരെ വീണ്ടും മിസൈൽ-ഡ്രോൺ ആക്രമണ നീക്കം; പ്രതിരോധിച്ച് സൈന്യം