കുവൈത്ത് സിറ്റി: ഇരുപത് വർഷത്തോളം കുവൈത്ത് കെഎംസിസി അംഗമായി പ്രവർത്തിച്ച താഹ തൊടുപുഴയ്ക്ക് കുവൈത്ത് കെഎംസിസി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി. ഫർവാനിയ കെഎംസിസി ഓഫീസിൽ നടന്ന ചടങ്ങിൽ ആക്ടിങ് പ്രസിഡന്റ് ഡോ. മുഹമ്മദലി അധ്യക്ഷത വഹിച്ചു. ഭാരവാഹികൾ ചടങ്ങിൽ വെച്ച് അദ്ദേഹത്തിന് ഉപഹാരം കൈമാറി. ട്രഷറർ ഹാരിസ് വള്ളിയോത്ത് താഹ തൊടുപുഴയെ സദസ്സിന് പരിചയപ്പെടുത്തി സംസാരിച്ചു.
നിലവിൽ സംസ്ഥാന കൗൺസിൽ അംഗമായ താഹ, മുൻകാലങ്ങളിൽ സംഘടനയിൽ വിവിധ ഭാരവാഹിത്വങ്ങൾ വഹിച്ചിട്ടുണ്ട്. കൂടാതെ ഇടുക്കി ജില്ലാ ഗ്ലോബൽ കെഎംസിസിയുടെ സമുന്നതനായ നേതാവ് കൂടിയാണ് അദ്ദേഹം. ഫാറൂഖ് ഹമദാനി, സലാം ചെട്ടിപ്പടി, റസാഖ് അയ്യൂർ, താഹ കോട്ടക്കൽ, ഗഫൂർ അത്തോളി എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു.
അദ്ദേഹത്തിന്റെ പ്രദേശത്തും ഇടുക്കി ജില്ലയിലും മുസ്ലിം ലീഗ് പ്രസ്ഥാനം പടുത്തുയർത്താൻ അദ്ദേഹം നടത്തിയ ആത്മാർത്ഥമായ ശ്രമങ്ങളെ യോഗം പ്രത്യേകം അഭിനന്ദിച്ചു. തുടർന്ന് താഹ തൊടുപുഴ യാത്രയയപ്പിന് നന്ദി പറഞ്ഞു സംസാരിച്ചു. കുവൈത്ത് കെഎംസിസി സംസ്ഥാന ജനറൽ സെക്രട്ടറി മുസ്തഫ കാരി സ്വാഗതവും സെക്രട്ടറി ഷാഹുൽ ബേപ്പൂർ നന്ദിയും പറഞ്ഞു.





More Stories
മന്ത്രാലയത്തിലെ ഔദ്യോഗിക വാഹനങ്ങളിലെ ഗതാഗത നിയമലംഘനം : ഉദ്യോഗസ്ഥരിൽ നിന്ന് നേരിട്ട് പിഴ ഈടാക്കാൻ നടപടിയുമായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം ; സിവിൽ ഐഡിയുമായി ബന്ധിപ്പിക്കും
കല (ആർട്ട്) കുവൈറ്റ് “നിറം 2026” ശിശുദിന ചിത്രരചനാ മത്സരം 2026 നവംബർ 13 വെള്ളിയാഴ്ച.
തിരുവല്ല പ്രവാസി അസോസിയേഷൻ കുവൈറ്റ് ഓണാഘോഷവും കുടുംബസംഗമവും സംഘടിപ്പിച്ചു