കുവൈറ്റ് സിറ്റി: ഉപഭോക്താക്കൾക്കും യാത്രക്കാർക്കും കൂടുതൽ മികച്ച സേവനങ്ങളും ആനുകൂല്യങ്ങളും ലഭ്യമാക്കുന്നതിനായി പ്രമുഖ ധനകാര്യ സ്ഥാപനമായ അൽ മുസൈനി എക്‌സ്‌ചേഞ്ചും കുവൈറ്റിന്റെ ദേശീയ വിമാനക്കമ്പനിയായ കുവൈറ്റ് എയർവേയ്‌സും സംയുക്ത സഹകരണ കരാറിൽ ഒപ്പുവെച്ചു. ഇരു സ്ഥാപനങ്ങളുടെയും ശൃംഖലകളും അനുഭവസമ്പത്തും പരമാവധി പ്രയോജനപ്പെടുത്തി സംയുക്ത പദ്ധതികളും പ്രൊമോഷണൽ കാമ്പയിനുകളും നടപ്പിലാക്കുകയാണ് ഈ പങ്കാളിത്തത്തിലൂടെ ലക്ഷ്യമിടുന്നത്.
ദേശീയ സ്ഥാപനങ്ങളുമായുള്ള തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ നടപടിയെന്ന് അൽ മുസൈനി എക്‌സ്‌ചേഞ്ച് ജനറൽ മാനേജർ ഹഗ് ഫെർണാണ്ടസ് പറഞ്ഞു. അന്താരാഷ്ട്ര യാത്രാരംഗത്ത് കുവൈറ്റ് എയർവേയ്‌സും അതിർത്തി കടന്നുള്ള സാമ്പത്തിക ഇടപാടുകളിൽ അൽ മുസൈനിയും നൽകുന്ന മികച്ച സേവനങ്ങൾ ഒന്നിക്കുമ്പോൾ ഉപഭോക്താക്കൾക്ക് കൂടുതൽ സൗകര്യപ്രദവും മൂല്യവത്തായതുമായ അനുഭവങ്ങൾ നൽകാനാവുമെന്ന് അദ്ദേഹം വ്യക്തമാക്കി.
സ്വകാര്യ മേഖലയിലെ പ്രമുഖ സ്ഥാപനങ്ങളുമായി ചേർന്നുകൊണ്ട് സേവനങ്ങളുടെ ഗുണനിലവാരം ഉയർത്താനാണ് കുവൈറ്റ് എയർവേയ്‌സ് ലക്ഷ്യമിടുന്നതെന്ന് കമ്പനി ആക്ടിംഗ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ക്യാപ്റ്റൻ അബ്ദുൽ വഹാബ് ഇബ്രാഹിം അൽ ഷാത്തി അഭിപ്രായപ്പെട്ടു. യാത്രക്കാരുടെയും ഉപഭോക്താക്കളുടെയും മാറിക്കൊണ്ടിരിക്കുന്ന ആവശ്യങ്ങൾ നിറവേറ്റുന്ന രീതിയിലുള്ള പുതിയ പദ്ധതികൾ ഈ ധാരണാപത്രത്തിലൂടെ ലഭ്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.





More Stories
മന്ത്രാലയത്തിലെ ഔദ്യോഗിക വാഹനങ്ങളിലെ ഗതാഗത നിയമലംഘനം : ഉദ്യോഗസ്ഥരിൽ നിന്ന് നേരിട്ട് പിഴ ഈടാക്കാൻ നടപടിയുമായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം ; സിവിൽ ഐഡിയുമായി ബന്ധിപ്പിക്കും
കല (ആർട്ട്) കുവൈറ്റ് “നിറം 2026” ശിശുദിന ചിത്രരചനാ മത്സരം 2026 നവംബർ 13 വെള്ളിയാഴ്ച.
തിരുവല്ല പ്രവാസി അസോസിയേഷൻ കുവൈറ്റ് ഓണാഘോഷവും കുടുംബസംഗമവും സംഘടിപ്പിച്ചു