October 12, 2026

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

കുവൈറ്റ് ജഹ്‌റയിൽ സുരക്ഷാ ചട്ടങ്ങൾ ലംഘിച്ച 27 സ്ഥാപനങ്ങൾ അടച്ചുപൂട്ടി ; കർശന നടപടിയുമായി ജനറൽ ഫയർ ഫോഴ്സ്

കുവൈത്ത് സിറ്റി: കുവൈത്തിൽ അഗ്നിശമന സുരക്ഷാ ചട്ടങ്ങൾ കാറ്റിൽപ്പറത്തിയ സ്ഥാപനങ്ങൾക്കെതിരെ നടപടി ശക്തമാക്കി ജനറൽ ഫയർ ഫോഴ്സ്. ജഹ്‌റ ഗവർണറേറ്റിൽ അധികൃതർ നടത്തിയ മിന്നൽ പരിശോധനാ കാമ്പയിനിറിലൊട്ടാകെ 27 സ്ഥാപനങ്ങളാണ് ഭരണപരമായ ഉത്തരവിലൂടെ അടപ്പിച്ചത്. ഞായറാഴ്ച രാവിലെയായിരുന്നു ഈ വിപുലമായ പരിശോധനകൾ നടന്നത്.

തീപിടിത്ത പ്രതിരോധ മാനദണ്ഡങ്ങളും സുരക്ഷാ നിബന്ധനകളും പാലിക്കാത്ത സ്ഥാപനങ്ങളെ ലക്ഷ്യമിട്ടാണ് ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ രംഗത്തിറങ്ങിയത്. പരിശോധനയിൽ സുരക്ഷാ മുൻകരുതലുകളിൽ വീഴ്ച വരുത്തിയതായി കണ്ടെത്തിയ 61 സ്ഥാപനങ്ങൾക്ക് അധികൃതർ കർശന നോട്ടീസും താക്കീതും നൽകി.

രാജ്യത്തെ കെട്ടിടങ്ങളിലും വാണിജ്യ സ്ഥാപനങ്ങളിലും സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം പരിശോധനകൾ നടത്തുന്നതെന്ന് ഫയർ ഫോഴ്സ് വ്യക്തമാക്കി. പൊതുജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കുന്നതിനായി വരും ദിവസങ്ങളിലും ഗവർണറേറ്റുകൾ കേന്ദ്രീകരിച്ച് പരിശോധനകൾ ശക്തമായി തുടരുമെന്ന് അധികൃതർ അറിയിച്ചു.

error: Content is protected !!