കുവൈറ്റ് : അൽ-സാൽമി അതിർത്തി വഴി വൻതോതിൽ സിഗരറ്റ് കടത്താനുള്ള ശ്രമം കുവൈറ്റ് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് വിഫലമാക്കി. മൈദ പാക്കുകളിൽ അതിവിദഗ്ധമായി ഒളിപ്പിച്ച നിലയിലായിരുന്നു സിഗരറ്റുകൾ. സംഭവവുമായി ബന്ധപ്പെട്ട് സൗദി പൗരനെ കസ്റ്റഡിയിലെടുത്തു.
രാജ്യം വിടാനുള്ള നടപടിക്രമങ്ങൾക്കിടെയാണ് സംഭവം. സൗദി പൗരൻ ഓടിച്ചിരുന്ന വാഹനത്തിലെ ചില ചാക്കുകളിൽ കസ്റ്റംസ് ഉദ്യോഗസ്ഥന് സംശയം തോന്നി. പുറമേയ്ക്ക് മൈദ നിറച്ച ചാക്കുകളായി തോന്നിയെങ്കിലും വിശദമായി പരിശോധിക്കാൻ തീരുമാനിക്കുകയായിരുന്നു.
തുടർന്ന് നടത്തിയ സൂക്ഷ്മ പരിശോധനയിൽ, ചാക്കുകൾക്കുള്ളിൽ എളുപ്പത്തിൽ കണ്ടെത്താനാവാത്ത രീതിയിൽ അറകൾ നിർമ്മിച്ച്, അതിൽ 22 കെട്ട് സിഗരറ്റുകൾ ഭദ്രമായി അടക്കം ചെയ്ത് ഒളിപ്പിച്ചതായി കണ്ടെത്തി. കള്ളക്കടത്തിനായി ചാക്കുകൾ വിദഗ്ധമായി രൂപമാറ്റം വരുത്തിയിരുന്നു.
പിടിച്ചെടുത്ത സിഗരറ്റുകൾ കസ്റ്റംസ് കണ്ടുകെട്ടുകയും സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. തുടർ അന്വേഷണങ്ങൾക്കും ഇതിന് പിന്നിൽ പ്രവർത്തിച്ച മറ്റുള്ളവരെ കണ്ടെത്താനുമായി കേസ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ജനറൽ ഡിപ്പാർട്ട്‌മെന്റിന് കൈമാറി.
എല്ലാത്തരം കള്ളക്കടത്തുകളും തടയുന്നതിൽ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും, നിരോധിത വസ്തുക്കൾ രാജ്യത്തേക്ക് കടത്താൻ ശ്രമിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും കസ്റ്റംസ് അധികൃതർ ആവർത്തിച്ച് വ്യക്തമാക്കി. പരിശോധനാ രീതികൾ കൂടുതൽ മെച്ചപ്പെടുത്തി നിയമലംഘകരെ പിടികൂടാനുള്ള ശ്രമങ്ങൾ തുടരുമെന്നും അധികൃതർ അറിയിച്ചു.





More Stories
ഡ്രോൺ ഭീഷണികളെ പ്രതിരോധിക്കാൻ കുവൈറ്റ് : 1.98 ബില്യൺ ഡോളറിന്റെ അത്യാധുനിക യുഎസ് നിർമ്മിത ഡ്രോൺ പ്രതിരോധ ആയുധങ്ങൾ വാങ്ങുന്നു
കുവൈറ്റ് സമുദ്രത്തിൽ മാലിന്യം തള്ളി ; സോഷ്യൽ മീഡിയയിൽ വീഡിയോ പ്രചരിച്ചതിന് പിന്നാലെ പ്രതിയെ പിടികൂടി കോസ്റ്റ് ഗാർഡും പരിസ്ഥിതി അതോറിറ്റിയും
കുവൈറ്റിൽ വീണ്ടും മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ; വ്യോമപ്രതിരോധ സംവിധാനം സജീവം, രാജ്യത്തുടനീളം സൈറണുകൾ മുഴങ്ങി