ഈദ് അൽ അദ്ഹയ്ക്ക് മുമ്പായി പുതിയ കുവൈറ്റി ദിനാർ നോട്ടുകൾ എല്ലാ ബാങ്കുകളിലേക്കും വിതരണം പൂർത്തിയാക്കിയെന്ന് സെന്ട്രൽ ബാങ്ക് ഓഫ് കുവൈറ്റ് (സിബികെ) അറിയിച്ചു . വിവിധ മൂല്യങ്ങളിലുള്ള നോട്ടുകൾ ഈദ് ആഘോഷിക്കുന്നവരുടെ ആവശ്യം നിറവേറ്റാൻ ബാങ്കുകളിൽ ലഭ്യമാണെന്ന് സെൻട്രൽ ബാങ്ക് പ്രസ്താവനയിൽ വ്യക്തമാക്കി .
പുതിയ നോട്ടുകൾ ലഭിക്കാൻ ആഗ്രഹിക്കുന്നവർ തങ്ങളുടെ ബാങ്ക് ശാഖകളിൽ ഔദ്യോഗിക പ്രവൃത്തി സമയത്ത് സന്ദർശിക്കണമെന്ന് സെൻട്രൽ ബാങ്ക് വ്യക്തമാക്കി. ഈദിയ്യ (ഈദ് സമ്മാനം) നോട്ടുകൾ വിനിമയം ചെയ്യുന്നത് സംബന്ധിച്ച വിവരങ്ങൾ ഓരോ ബാങ്കിന്റെയും ഔദ്യോഗിക വെബ്‌സൈറ്റുകളിലൂടെയും പുറത്ത് വിട്ടതായും, ഉപഭോക്താക്കൾക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതിന് മറ്റ് ചാനലുകളും സജ്ജമാക്കുന്നതായുംസെൻട്രൽ ബാങ്ക് വ്യക്തമാക്കി.





More Stories
കുവൈറ്റ് ഹവല്ലി, മുബാറക് അൽ കബീർ മേഖലകളിൽ സാങ്കേതിക തകരാറിനെ തുടർന്ന് വൈദ്യുതി മുടങ്ങി : പുനഃസ്ഥാപിക്കാൻ അടിയന്തര നടപടി
അപകടകരമായും അശ്രദ്ധമായും വാഹനമോടിച്ചയാളെ അറസ്റ്റ് ചെയ്ത് കുവൈറ്റ് ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് ; വാഹനം പിടിച്ചെടുത്ത് പൊളിച്ചുനീക്കി
കുവൈറ്റ് സിറ്റിയിൽ പാർപ്പിട സമുച്ചയത്തിൽ ഡ്രോൺ ആക്രമണത്തെ തുടർന്നുണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കിയതായി ഫയർ ഫോഴ്സ് ; ആളപായമില്ല