July 27, 2026

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

കുവൈറ്റ് സിറ്റിയിൽ നിന്ന് അഹമ്മദിയിലേക്ക് പോകുന്ന മഗ്‌രബ് എക്‌സ്പ്രസ്‌വേയിൽ ഒരു മാസത്തേക്ക് ഗതാഗത നിയന്ത്രണം ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ്

കുവൈറ്റ് സിറ്റി: കുവൈറ്റ് സിറ്റിയിൽ നിന്ന് അഹമ്മദിയിലേക്ക് പോകുന്ന മഗ്‌രിബ് എക്‌സ്പ്രസ്‌വേയിൽ (Maghreb Expressway) ഒരു മാസത്തേക്ക് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. റോഡ് നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി മഗ്‌രിബ് എക്‌സ്പ്രസ്‌വേയുടെ വലതുഭാഗത്തെയും നടുവിലെയും പാതകളാണ് (Right and Middle Lanes) അടച്ചിടുന്നത്.

ഇതോടൊപ്പം ഫസ്റ്റ് റിംഗ് റോഡിൽ നിന്ന് മഗ്‌രിബ് റോഡിലേക്കുള്ള എക്‌സിറ്റും, മഗ്‌രിബ് റോഡിൽ നിന്ന് സെക്കൻഡ് റിംഗ് റോഡിലേക്കുള്ള എക്‌സിറ്റും അടച്ചിടുമെന്ന് അധികൃതർ വ്യക്തമാക്കി. ജൂലൈ 26 ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ വന്ന ഈ നിയന്ത്രണങ്ങൾ ഒരു മാസക്കാലം തുടരും.

യാത്രയിലെ താമസം ഒഴിവാക്കാനും ഗതാഗതക്കുരുക്കിൽപ്പെടാതിരിക്കാനും വാഹനമോടിക്കുന്നവർ ബദൽ മാർഗ്ഗങ്ങൾ സ്വീകരിക്കണമെന്നും, ട്രാഫിക് അധികൃതർ നൽകുന്ന സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് അഭ്യർത്ഥിച്ചു.

You may have missed

error: Content is protected !!