കുവൈറ്റ് സിറ്റി: കെട്ടിടങ്ങൾ പൊളിച്ചുമാറ്റിയതും കെട്ടിട ഉടമകളുടെ സാക്ഷ്യപ്പെടുത്തലുകളും പരിഗണിച്ച് 425 പേരുടെ രജിസ്റ്റർ ചെയ്ത താമസ മേൽവിലാസങ്ങൾ സിവിൽ വിവരങ്ങൾക്കായുള്ള പബ്ലിക് അതോറിറ്റി (PACI – പാസി) റദ്ദാക്കി. ഇതുമായി ബന്ധപ്പെട്ട വിജ്ഞാപനം ഔദ്യോഗിക ഗസറ്റായ ‘കുവൈറ്റ് അൽയൗമിൽ’ പ്രസിദ്ധീകരിച്ചു. വിവരങ്ങൾ റദ്ദാക്കപ്പെട്ടവർ വിജ്ഞാപനം വന്ന് 30 ദിവസത്തിനുള്ളിൽ പുതിയ മേൽവിലാസം വിവരങ്ങൾ നൽകി അപ്ഡേറ്റ് ചെയ്യണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
താമസക്കാർക്ക് ആവശ്യമായ സാക്ഷ്യപത്രങ്ങളും രേഖകളും സഹിതം കുവൈറ്റിലെ ഏകീകൃത ഡിജിറ്റൽ സേവന ആപ്പായ ‘സാഹൽ’ (Sahel) വഴി പുതിയ മേൽവിലാസം രജിസ്റ്റർ ചെയ്യാവുന്നതാണ്.
നിശ്ചിത 30 ദിവസത്തെ സമയപരിധിക്കുള്ളിൽ മേൽവിലാസം പുതുക്കാതിരുന്നാൽ 1982-ലെ 32-ാം നമ്പർ നിയമത്തിലെ ആർട്ടിക്കിൾ 33 പ്രകാരം നിയമനടപടി നേരിടേണ്ടി വരുമെന്ന് പാസി മുന്നറിയിപ്പ് നൽകി. വീഴ്ച വരുത്തുന്ന ഓരോ വ്യക്തിക്കും 100 കുവൈറ്റി ദിനാർ വരെയാകും പിഴ. ഉൾപ്പെട്ടിട്ടുള്ള വ്യക്തികളുടെ എണ്ണത്തിനനുസരിച്ച് ഈ പിഴത്തുക മടങ്ങുകളായി വർദ്ധിക്കുമെന്നും അധികൃതർ വ്യക്തമാക്കി.





More Stories
തൃശൂർ സ്വദേശിയായ മലയാളി യുവാവ് കുവൈറ്റിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു
വ്യോമയാന സഹകരണം ശക്തമാക്കാൻ കുവൈറ്റ് എയർവേയ്സും എമിറേറ്റ്സും: കോഡ്ഷെയർ പങ്കാളിത്തം വിപുലീകരിക്കുന്ന ധാരണാപത്രത്തിൽ ഒപ്പുവെച്ചു.
മരുന്നുകുപ്പികളിൽ ലഹരിമരുന്ന് : മൂന്ന് യാത്രക്കാർ പിടിയിൽ; അപരിചിതർ നൽകുന്ന പാർസലുകളിൽ ജാഗ്രത വേണമെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം