കുവൈറ്റ് സിറ്റി: രാജ്യത്തിന് നേരെയുണ്ടായ ഇറാൻ്റെ വ്യോമാക്രമണ പശ്ചാത്തലത്തിൽ സുരക്ഷ മുൻനിർത്തി കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചു. വിമാനത്താവളത്തിൽ വിമാനങ്ങൾ ഇറങ്ങുന്നതും പുറപ്പെടുന്നതും താൽക്കാലികമായി തടസ്സപ്പെട്ടതിനെ തുടർന്ന് തങ്ങളുടെ ഭൂരിഭാഗം സർവീസുകളും പുനഃക്രമീകരിച്ചതായി ദേശീയ വിമാനക്കമ്പനിയായ കുവൈറ്റ് എയർവേസ് ശനിയാഴ്ച അറിയിച്ചു.
വ്യോമാതിർത്തിയിലെ അടിയന്തര സാഹചര്യം കണക്കിലെടുത്ത് യാത്രക്കാർ തങ്ങളുടെ ഫ്ലൈറ്റുകളുടെ നിലവിലെ വിവരങ്ങൾ നിരന്തരം നിരീക്ഷിക്കണമെന്ന് വിമാനക്കമ്പനി അധികൃതർ അഭ്യർത്ഥിച്ചു. വിമാന സമയത്തിലുണ്ടാകുന്ന മാറ്റങ്ങളും പുതുക്കിയ വിവരങ്ങളും യാത്രക്കാർ ടിക്കറ്റ് ബുക്ക് ചെയ്ത സമയത്ത് നൽകിയിട്ടുള്ള മൊബൈൽ നമ്പറുകളിലേക്കും ഇമെയിലുകളിലേക്കും എസ്എംഎസ് (SMS), നോട്ടിഫിക്കേഷനുകൾ എന്നിവ വഴി നേരിട്ട് അറിയിക്കുമെന്നും കുവൈറ്റ് എയർവേസ് വ്യക്തമാക്കിയിട്ടുണ്ട്.





More Stories
കുവൈറ്റ് സിറ്റിയിൽ പാർപ്പിട സമുച്ചയത്തിൽ ഡ്രോൺ ആക്രമണത്തെ തുടർന്നുണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കിയതായി ഫയർ ഫോഴ്സ് ; ആളപായമില്ല
ഒരിടവേളക്ക് ശേഷം കുവൈറ്റിനു നേരെ വീണ്ടും മിസൈൽ-ഡ്രോൺ ആക്രമണശ്രമം: പ്രതിരോധ സംവിധാനങ്ങൾ സജ്ജമെന്ന് സൈന്യം ; രാജ്യം അതീവ ജാഗ്രതയിൽ
കുവൈറ്റ് അബ്ദലി ഫാമിൽ സഹപ്രവർത്തകനെ കുത്തിക്കൊലപ്പെടുത്തി : ഇന്ത്യക്കാരൻ അറസ്റ്റിൽ