കുവൈറ്റ് സിറ്റി: ഇന്ന് പുലർച്ചെ മുതൽ തുടർച്ചയായി രാജ്യത്തിനു നേരെയുണ്ടായ മിസൈൽ ഡ്രോൺ ആക്രമണങ്ങളെ വ്യോമപ്രതിരോധ സംവിധാനങ്ങൾ വിജയകരമായി നേരിടുന്നതായി കുവൈറ്റ് സൈന്യത്തിന്റെ ജനറൽ സ്റ്റാഫ് വ്യക്തമാക്കി. ശനിയാഴ്ച പുലർച്ചെയാണ് സൈന്യം ഇതുസംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് പുറപ്പെടുവിച്ചത്. കുവൈറ്റിന്റെ വിവിധ ഭാഗങ്ങളിലായി കേട്ട ശക്തമായ ശബ്ദങ്ങൾ ശത്രു ഡ്രോണുകളെ പ്രതിരോധ സംവിധാനം ഇടപെടുത്ത് ആകാശത്തുവെച്ച് തന്നെ തകർക്കുന്നത് കൊണ്ടാണെന്നും സൈന്യം പ്രസ്താവനയിൽ സ്ഥിരീകരിച്ചു.
രാജ്യത്തെ എല്ലാ സ്വദേശികളും വിദേശികളും പരിഭ്രാന്തരാകാതെ ശാന്തത പാലിക്കണമെന്നും സുരക്ഷാ അധികൃതർ നൽകുന്ന നിർദ്ദേശങ്ങൾ കർശനമായി പിന്തുടരണമെന്നും ജനറൽ സ്റ്റാഫ് ആവശ്യപ്പെട്ടു. വ്യോമപ്രതിരോധ പ്രവർത്തനങ്ങൾ സജീവമായി തുടരുന്ന ഈ സാഹചര്യത്തിൽ വ്യാജവാർത്തകളിൽ വീഴരുതെന്നും, ഔദ്യോഗിക കേന്ദ്രങ്ങളിൽ നിന്നുള്ള സുരക്ഷാ മാർഗനിർദ്ദേശങ്ങൾ മാത്രം ആശ്രയിക്കണമെന്നും സൈനിക നേതൃത്വം ജനങ്ങളോട് അഭ്യർത്ഥിച്ചു.





More Stories
കുവൈറ്റ് ഹവല്ലി, മുബാറക് അൽ കബീർ മേഖലകളിൽ സാങ്കേതിക തകരാറിനെ തുടർന്ന് വൈദ്യുതി മുടങ്ങി : പുനഃസ്ഥാപിക്കാൻ അടിയന്തര നടപടി
അപകടകരമായും അശ്രദ്ധമായും വാഹനമോടിച്ചയാളെ അറസ്റ്റ് ചെയ്ത് കുവൈറ്റ് ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് ; വാഹനം പിടിച്ചെടുത്ത് പൊളിച്ചുനീക്കി
കുവൈറ്റ് സിറ്റിയിൽ പാർപ്പിട സമുച്ചയത്തിൽ ഡ്രോൺ ആക്രമണത്തെ തുടർന്നുണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കിയതായി ഫയർ ഫോഴ്സ് ; ആളപായമില്ല