March 5, 2026

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ കുവൈറ്റിലെത്തി ; നാളെ മലയാളി സമൂഹത്തെ അഭിസംബോധന ചെയ്യും

കുവൈറ്റ് സിറ്റി: കേരള മുഖ്യമന്ത്രിയും ജനനായകനുമായ ശ്രീ. പിണറായി വിജയൻ 28 വർഷങ്ങൾക്ക് ശേഷം കുവൈറ്റിൽ എത്തിച്ചേർന്നു. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്ത്യൻ എംബസി പ്രതിനിധികളും ലോക കേരള സഭ അംഗങ്ങളും, മലയാളം മിഷൻ, കല കുവൈത്ത് ഭാരവാഹികളും ചേർന്ന് ഔദ്യോഗിക സ്വീകരണം നൽകി. ഇന്ന് കുവൈറ്റിൽ നടക്കുന്ന ഔദ്യോഗിക ചടങ്ങുകളിൽ അദ്ദേഹം പങ്കെടുക്കും.

മൻസൂരിയായിലെ അൽ അറബി ഇൻഡോർ സ്റ്റേഡിയത്തിലാണ് മുഖ്യമന്ത്രി കുവൈറ്റ്‌ മലയാളി സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുക. കുവൈറ്റിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആയിരകണക്കിന് ആളുകൾ ഈ മഹാസമ്മേളനത്തിൽ പങ്കെടുക്കുമെന്ന് സംഘാടകർ വിലയിരുത്തി. കുവൈറ്റിലെ ഏതാണ്ട് അറുപതോളം വരുന്ന വ്യത്യസ്ത സംഘടനകൾ ഈ സ്വീകരണ പരിപാടിക്കായി തയ്യാറെടുപ്പുകൾ നടത്തിക്കഴിഞ്ഞു. കുവൈറ്റിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് സ്റ്റേഡിയത്തിലേക്ക് സൗജന്യ വാഹനസൗകര്യവും ഏർപ്പാടാക്കിയിട്ടുണ്ട്.

കുവൈറ്റിൽ എത്തിച്ചേർന്ന മുഖ്യമന്ത്രി ചില ഔദ്യോഗിക ചടങ്ങുകളിൽ പങ്കെടുക്കുകയും വെള്ളിയാഴ്ച്ച നടക്കുന്ന ഈ മഹാസമ്മേളനത്തിന് ശേഷം കുവൈറ്റിൽ നിന്ന് തിരിക്കും. ഈ മഹാസമ്മേളനം വിജയിപ്പിക്കാനും കുവൈറ്റ് കണ്ട എക്കാലത്തെയും മികച്ച പരിപാടിയാക്കി മാറ്റാനും മുഴുവൻ മലയാളികളും സഹകരിക്കണമെന്ന് സംഘാടക സമിതിക്ക് വേണ്ടി ടി വി ഹിക്മതും മലയാളം ഭാഷാമിഷൻ കുവൈറ്റ് ചാപ്റ്റർ സെക്രട്ടറി ജെ സജിയും അഭ്യർത്ഥിച്ചു.

error: Content is protected !!