April 30, 2024

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

കുവൈറ്റിൽ കടുത്ത ചൂട് ഇന്നുകൂടി അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം

ന്യൂസ് ബ്യൂറോ, കുവൈറ്റ്

കുവൈറ്റ് സിറ്റി :  കുവൈറ്റിൽ കടുത്ത ചൂട് ഇന്നുകൂടി അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം.  ഏറ്റവും  അധികം ചൂടും അന്തരീക്ഷ ഈർപ്പവും അനുഭവപ്പെടുന്ന  ‘അൽ മർസം’  സീസൺ ഇന്ന് അവസാനിക്കുമെന്ന്  അൽ ഉജൈരി  സയന്റിഫിക് സെന്ററിനെ ഉദ്ധരിച്ച പ്രാദേശിക  ദിനപത്രം റിപ്പോർട്ട് ചെയ്തു.

അൽ മർസാമിന് ശേഷം  സുഹൈൽ സീസൺ വരുന്നതോടെ ചൂട് മാറി അന്തരീക്ഷതാപനില കുറയുമെന്ന് ഉജൈരി  സയന്റിഫിക് സെന്ററിലെ  മീഡിയ ഡയറക്ടർ ഖാലിദ് അൽ ജമാൻ കൂട്ടിച്ചേർത്തു.