കോട്ടയം/ചെന്നൈ: മുപ്പതിലധികം വർഷം കുവൈറ്റിൽ പ്രവാസിയായിരുന്ന കോട്ടയം കുടമാളൂർ സ്വദേശി ജേക്കബ് ജോൺ (സുരേഷ് – 66) അന്തരിച്ചു. കുവൈറ്റിലെ പ്രമുഖ കമ്പനിയായ ഇസ്കോയിൽ (ISCO) സീനിയർ സ്റ്റാഫായി ദീർഘകാലം സേവനമനുഷ്ഠിച്ച അദ്ദേഹം മംഗഫിലായിരുന്നു താമസം. പ്രവാസം അവസാനിപ്പിച്ച ശേഷം ചെന്നൈയിൽ വിശ്രമജീവിതം നയിക്കുകയായിരുന്നു. ജൂലൈ 12-നായിരുന്നു അന്ത്യം.
കുവൈറ്റ് അദാൻ ഹോസ്പിറ്റലിലെ നഴ്സ് ഇൻ ചാർജ് ആയ ഐവി അനു ജോൺ ആണ് ഭാര്യ. മക്കൾ: റിച്ചാർഡ് ജേക്കബ് ജോൺ (ചെന്നൈ), റെനിത സൂസൻ ജേക്കബ് (കുവൈറ്റ്). സംസ്കാര ശുശ്രൂഷകൾ ചെന്നൈ അമ്പത്തൂരിലെ സി.എസ്.ഐ ക്രിസ്തു ചർച്ചിൽ (CSI Christ Church, Ambattur) പിന്നീട് നടക്കും. സംസ്കാര തീയതിയും സമയവും പിന്നീട് അറിയിക്കുമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.





More Stories
കാർ വാടക കമ്പനിയുടെ മറവിൽ വൻ സാമ്പത്തിക തട്ടിപ്പ് ; വിദേശി സംഘത്തെ പിടികൂടി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം
കുവൈറ്റ് വ്യോമാതിർത്തിയിൽ ഇന്നും മിസൈൽ, ഡ്രോൺ ആക്രമണശ്രമം ശക്തമായി പ്രതിരോധിച്ച് സൈന്യം
കുവൈറ്റിനു നേരെ ഇന്ന് പുലർച്ചെ വീണ്ടും വ്യോമാക്രമണ ശ്രമം ; മിസൈലുകളും ഡ്രോണുകളും തകർത്ത് കുവൈത്ത് വ്യോമപ്രതിരോധ സേന