കുവൈറ്റ് സിറ്റി, ജൂലൈ 13: കുവൈറ്റിന്റെ വ്യോമാതിർത്തിക്കുള്ളിൽ പ്രവേശിച്ച ശത്രുതാപരമായ വ്യോമ ലക്ഷ്യങ്ങളെ രാജ്യത്തിന്റെ വ്യോമപ്രതിരോധ സംവിധാനങ്ങൾ ക്തമായി പ്രതിരോധിച്ചതായി കുവൈറ്റ് സായുധ സേനയുടെ ജനറൽ സ്റ്റാഫ് അറിയിച്ചു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കേൾക്കുന്ന സ്ഫോടന ശബ്ദങ്ങൾ, സായുധ സേനയുടെ വ്യോമപ്രതിരോധ സംവിധാനങ്ങൾ ശത്രുതാപരമായ ആക്രമണങ്ങളെ അന്തരീക്ഷത്തിൽ വെച്ച് തന്നെ തടയുന്നതിന്റെ ഭാഗമായിട്ടുള്ളതാണെന്ന് സൈന്യം ഔദ്യോഗിക പ്രസ്താവനയിലൂടെ വ്യക്തമാക്കി. നിലവിലെ സാഹചര്യത്തിൽ പൊതുജനങ്ങൾ ആരും തന്നെ പരിഭ്രാന്തരാകരുതെന്നും ബന്ധപ്പെട്ട ഔദ്യോഗിക അധികാരികൾ പുറപ്പെടുവിക്കുന്ന സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും ജനറൽ സ്റ്റാഫ് ജനങ്ങളോട് ആവശ്യപ്പെട്ടു.





More Stories
കുവൈറ്റ് സിറ്റിയിൽ പാർപ്പിട സമുച്ചയത്തിൽ ഡ്രോൺ ആക്രമണത്തെ തുടർന്നുണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കിയതായി ഫയർ ഫോഴ്സ് ; ആളപായമില്ല
ഒരിടവേളക്ക് ശേഷം കുവൈറ്റിനു നേരെ വീണ്ടും മിസൈൽ-ഡ്രോൺ ആക്രമണശ്രമം: പ്രതിരോധ സംവിധാനങ്ങൾ സജ്ജമെന്ന് സൈന്യം ; രാജ്യം അതീവ ജാഗ്രതയിൽ
കുവൈറ്റ് അബ്ദലി ഫാമിൽ സഹപ്രവർത്തകനെ കുത്തിക്കൊലപ്പെടുത്തി : ഇന്ത്യക്കാരൻ അറസ്റ്റിൽ