August 29, 2026

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

കുവൈറ്റ് അൽ-മസായേൽ മേഖലയിൽ വീട് കേന്ദ്രീകരിച്ച് അനധികൃത കുത്തിവയ്പ്പ് ചികിത്സ : വനിതാ ഡോക്ടർ പിടിയിൽ

കുവൈറ്റ് സിറ്റി: ആരോഗ്യ മന്ത്രാലയത്തിന്റെ അനുമതിയില്ലാത്ത മരുന്നുകൾ ഉപയോഗിച്ച് സ്വന്തം വീട്ടിൽ വച്ച് അനധികൃത കുത്തിവയ്പ്പ് ചികിത്സ നൽകി വന്ന വനിതാ ഡോക്ടറെ കുവൈറ്റിൽ പിടികൂടി. അൽ-മാസൈൽ (Al-Masayel) മേഖലയിലെ വസതി കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന ജനറൽ പ്രാക്ടീഷണറായ ഡോക്ടറെയാണ് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ (PAM) ലേബർ ഇൻസ്‌പെക്ഷൻ വിഭാഗം അറസ്റ്റ് ചെയ്തത്.

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴി അനധികൃത ചികിത്സാ സേവനങ്ങളെക്കുറിച്ച് ഡോക്ടർ പരസ്യം നൽകിയത് അധികൃതരുടെ നിരീക്ഷണത്തിൽപ്പെടുകയായിരുന്നു. തുടർന്ന് മാൻപവർ അതോറിറ്റി, ആഭ്യന്തര മന്ത്രാലയത്തിലെ ക്രിമിനൽ സെക്യൂരിറ്റി വിഭാഗം, ആരോഗ്യ മന്ത്രാലയത്തിലെ മെഡിക്കൽ ലൈസൻസിംഗ് ആൻഡ് ഡ്രഗ് ഇൻസ്‌പെക്ഷൻ വകുപ്പുകൾ എന്നിവർ സംയുക്തമായി ആവശ്യമായ നിയമപരമായ അനുമതികൾ നേടിയ ശേഷമാണ് പരിശോധന നടത്തിയത്.

അറസ്റ്റിലായ ഡോക്ടർക്കെതിരെ ആവശ്യമായ ഭരണപരമായതും നിയമപരമായതുമായ നടപടികൾ സ്വീകരിക്കുകയും തുടർനടപടികൾക്കായി ബന്ധപ്പെട്ട അതോറിറ്റികൾക്ക് കൈമാറുകയും ചെയ്തു. രാജ്യത്തെ തൊഴിൽ വിപണി നിയമങ്ങളും ആരോഗ്യ ചട്ടങ്ങളും ലംഘിച്ച് പ്രവർത്തിക്കുന്നവർക്കെതിരെയും അനധികൃത മെഡിക്കൽ സേവനങ്ങൾ നൽകുന്നവർക്കെതിരെയും റെയ്ഡുകൾ ശക്തമായി തുടരുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

error: Content is protected !!