കുവൈറ്റ് സിറ്റി: ജാബ്രിയ മേഖലയ്ക്ക് എതിർവശത്തുള്ള കിംഗ് ഫഹദ് ബിൻ അബ്ദുൽ അസീസ് അൽ സൗദ് റോഡിൽ [ റോഡ് 40 ] ശനിയാഴ്ച മുതൽ സെപ്റ്റംബർ 13 ഞായറാഴ്ച വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് അറിയിച്ചു. കുവൈറ്റ് സിറ്റിയിലേക്ക് പോകുന്ന ദിശയിലെ സ്ലോ, മിഡിൽ ലെയ്നുകളാണ് റോഡ് പരിപാലനത്തിന്റെ ഭാഗമായി താൽക്കാലികമായി അടച്ചിടുന്നത്.
നിയന്ത്രണങ്ങളുടെ ഭാഗമായി ഇതേ ദിശയിൽ ഫോർത്ത് റിംഗ് റോഡിലേക്ക് പ്രവേശിക്കുന്ന സൈഡ് എക്സിറ്റും ഈ ദിവസങ്ങളിൽ പൂർണമായും അടച്ചിടും. പ്രധാന പാതയിലെ നിർമാണ പ്രവർത്തനങ്ങൾ തടസ്സമില്ലാതെ പൂർത്തിയാക്കാനും അപകടങ്ങൾ ഒഴിവാക്കാനും ലക്ഷ്യമിട്ടാണ് നടപടി.
ഈ പാതയിലൂടെ യാത്ര ചെയ്യുന്ന വാഹനമോടിക്കുന്നവർ വേഗത കുറയ്ക്കുകയും ട്രാഫിക് സിഗ്നലുകളും പോലീസിന്റെ നിർദേശങ്ങളും കൃത്യമായി പാലിക്കുകയും വേണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. ജോലി സമയങ്ങളിലെ





More Stories
കുവൈറ്റ് അൽ-മസായേൽ മേഖലയിൽ വീട് കേന്ദ്രീകരിച്ച് അനധികൃത കുത്തിവയ്പ്പ് ചികിത്സ : വനിതാ ഡോക്ടർ പിടിയിൽ
മഹബൂലയിൽ ആഭ്യന്തര മന്ത്രാലയത്തിന്റെ വൻ സുരക്ഷാ പരിശോധന: 220 പേർ പിടിയിൽ, 790 ട്രാഫിക് കേസുകൾ
ചലച്ചിത്രപ്രേമികൾക്കായി വീണ്ടും ‘നോട്ടം’: കേരള അസോസിയേഷൻ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ ജനുവരി 8 ന്