ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : കുവൈറ്റിൽ പ്രവാസികളുടെ 66,584 ഡ്രൈവിംഗ് ലൈസൻസുകൾ റദ്ദാക്കി. ഇഷ്യൂ ചെയ്ത ഡ്രൈവിംഗ് ലൈസൻസുകൾ പരിശോധിച്ച് വ്യവസ്ഥകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനുള്ള കമ്മിറ്റിയുടെ ശുപാർശകളുടെ അടിസ്ഥാനത്തിൽ വരുന്ന ആദ്യ തീരുമാനങ്ങളിൽ, സ്ഥിരമായി റസിഡൻസി റദ്ദാക്കിയ സാധുവായ 66,584 ഡ്രൈവിംഗ് ലൈസൻസുകൾ റദ്ദാക്കുന്നതായി ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചത്.
ഡ്രൈവിംഗ് ലൈസൻസുകൾ പരിശോധിച്ച് അവ വ്യവസ്ഥകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിൽ കമ്മിറ്റി ഇപ്പോഴും പ്രവർത്തനം തുടരുകയാണെന്നും സമിതി ശുപാർശകൾ നൽകിയാലുടൻ മന്ത്രിതല തീരുമാനങ്ങൾ പുറപ്പെടുവിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
രാജ്യത്ത് നിന്ന് പുറത്തുപോയതോ മരണപ്പെട്ടതോ ആയ 66,584 സാധുവായ ലൈസൻസുകൾ ഉണ്ടെന്ന് കമ്മിറ്റിയുടെ നിഗമനത്തെ തുടർന്നാണ് രൂപീകരിച്ച കമ്മിറ്റിയുടെ പ്രാഥമിക ശുപാർശകൾ വന്നത്.
More Stories
കുവൈറ്റിൽ മലയാളി ദമ്പതികളെ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി
കുവൈറ്റിലെ വിവിധ പ്രദേശങ്ങളിൽ നാളെ, വെള്ളിയാഴ്ച (02/05/2025) താൽക്കാലികമായി ശുദ്ധജലവിതരണം തടസ്സപ്പെടും
ഫോക്ക് അബു ഹാലിഫ യൂണിറ്റിന്റെ നേതൃത്വത്തിൽ പാചകമത്സരവും ബോധവത്കരണ ക്ലാസ്സുകളും സംഘടിപ്പിച്ചു.