ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : സെൻട്രൽ അഡ്മിനിസ്‌ട്രേഷൻ ഫോർ സ്റ്റാറ്റിസ്റ്റിക്‌സിന്റെ കണക്കനുസരിച്ച് കുവൈറ്റിലെ മൊത്തം പ്രവാസി തൊഴിലാളികളിൽ നാലിലൊന്ന് പേരും ഗാർഹിക തൊഴിലാളികളാണെന്ന് ‘അൽ-ഷാൽ’ സെന്റർ പുറത്തിറക്കിയ പ്രതിവാര റിപ്പോർട്ടിൽ പറയുന്നു. ആകെയുള്ള തൊഴിലാളികളിൽ 347,000 പുരുഷന്മാരും 406,000 സ്ത്രീകളുമാണ്.
പുരുഷന്മാരിൽ 239,000 തൊഴിലാളികളുമായി ഇന്ത്യയും സ്ത്രീകളിൽ 199,000 തൊഴിലാളികളുമായി ഫിലിപ്പീൻസും മുന്നിട്ട് നിൽക്കുന്നതായി റിപ്പോർട്ട് സൂചിപ്പിച്ചതായി പ്രദേശിക ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു.
മൊത്തം ഗാർഹിക തൊഴിലാളികളിൽ 44.8 ശതമാനം ഇന്ത്യക്കാരും 26.6 ശതമാനം ഫിലിപ്പിനോകലുമാണ് .





More Stories
പുതുതായി അനുവദിച്ച എൻട്രി വിസകൾക്ക് കാലാവധി നീട്ടി നൽകില്ല : കുവൈറ്റ് ആഭ്യന്തര മന്ത്രാലയം
കുവൈറ്റ് അറേബ്യൻ ഗൾഫ് സ്ട്രീറ്റിൽ ഏപ്രിൽ 23 മുതൽ മേയ് 3 വരെ രണ്ട് ഘട്ടങ്ങളിലായി ഗതാഗത നിയന്ത്രണം
തൊഴിലാളികളുടെ ശമ്പളം കൃത്യസമയത്ത് നൽകണം ; തൊഴിലുടമകൾക്ക് കർശന നിർദ്ദേശവുമായി കുവൈറ്റ് മാൻപവർ അതോറിറ്റി