March 6, 2026

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

കുവൈറ്റ് ക്നാനായ കൾച്ചറൽ അസോസിയേഷന്റെ ഓണാഘോഷം തനിമയിലൊരു പൊന്നോണരാവ് 2025 വർണാഭമായി ആഘോഷിച്ചു.

കുവൈറ്റ് ക്നാനായ കൾച്ചറൽ അസോസിയേഷന്റെ (KKCA) ഈ വർഷത്തെ ഓണാഘോഷം തനിമയിലൊരു പൊന്നോണരാവ് 2025 എന്ന പേരിൽ വർണാഭമായി ആഘോഷിച്ചു. സെപ്റ്റംബർ 19 വെള്ളിയാഴ്ച്ച 3 pm ന് അബ്ബാസിയ സെൻട്രൽ സ്കൂളിൽ വച്ച് സംഘടിപ്പിച്ച ആഘോഷ പരിപാടികൾ കേരളത്തനിമ നിറഞ്ഞു നിന്ന ഘോഷയാത്രയോടെ ആരംഭിച്ചു. ചെണ്ട മേളവും പുലികളിയും മാവേലി തമ്പുരാന്റെ എഴുന്നള്ളിപ്പുമെല്ലാമായി ഉത്സവാന്തരീക്ഷം സൃഷ്ടിച്ചു.
തുടർന്ന് നടന്ന പൊതു സമ്മേളനം പ്രശസ്ത സിനിമാ നിർമ്മാതാവും ക്നാനായ സമുദായ അംഗവുമായ ശ്രീ ലിസ്റ്റിൻ സ്റ്റീഫൻ ഉത്ഘാടനം ചെയ്തു.

KKCA പ്രസിഡന്റ് ജോസുകുട്ടി പുത്തൻതറ അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി ജോജി ജോയി പുലിയന്മാനായിൽ സ്വാഗതം ആശംസിക്കുകയും റവ. ഫാദർ ജിജോ തോമസ്, (Our Lady of Arabia Asst. Parish priest Ahamadi) അനുഗ്രഹ പ്രഭാഷണം നടത്തുകയും ചെയ്തു. KKCA പോഷക സംഘടനാ ഭാരവാഹികകളായ ശ്രീമതി സിനി ബിനോജ് ഓലിക്കൽ (KKWF ചെയർപേഴ്സൻ ), ബോവസ് ജോസ് തൊട്ടിയിൽ (KCYL ചെയർമാൻ), ടോമി ജോസ് പടിഞ്ഞാറെനന്നികുന്നേൽ (ആക്ഷരദീപം ഹെഡ്മാസ്റ്റർ), ഫെബിൻ ജിനു (KKCL ചെയർമാൻ) എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കെ.കെ.സി.എ ട്രഷറർ അനീഷ് എം ജോസ് മുതലുപിടിയിൽ നന്ദി പറഞ്ഞു. ശ്രീമതി ജെയിൻ തോമസ് പൊങ്ങന്താനം , ജോനാതൻ ഷൈജു ചെറുകര , മരിയ ടൈറ്റസ് പടപ്പം മാക്കിൽ എന്നിവർ പരിപാടിയുടെ അവതാരകരായിരുന്നു

KKCA വൈസ് പ്രസിഡന്റ് ആൽബിൻ ജോസ് അത്തിമറ്റത്തിൽ, ജോയിന്റ് സെക്രട്ടറി ഷിബു ജോൺ ഉറുബനാനിക്കൽ, ജോയിന്റ് ട്രഷറർ ജോണി ജേക്കബ്ബ് ചെന്നാട്ട്, വിവിധ സബ് കമ്മിറ്റി കൺവീനർമാരായ ലിഫിൻ ഫിലിപ്പ് നല്ലു വീട്ടിൽ (കൾച്ചറൽ), ഡോണ തോമസ് തയ്യിൽ (ആർട്സ്), ജൂണി ഫിലിപ്പ് വെട്ടിക്കൽ (ഫുഡ്) എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

error: Content is protected !!