കുവൈത്ത് സിറ്റി : ഇന്ത്യൻ നേഴ്സസ് ഫെഡറേഷൻ ഓഫ് കുവൈത്ത് (ഇൻഫോക്) അഹ്മദി റീജനൽ കമ്മിറ്റി സംഘടിപ്പിക്കുന്ന “കളേഴ്സ് ഓഫ് അഹ്മദി – 2025″ന്റെ ഔദ്യോഗിക പ്രഖ്യാപനം മംഗഫ് ആർ.ഇ.ജി സെൻ്ററിൽ വെച്ച് നടന്നു. ഇൻഫോക് അഹ്മദി റീജനൽ കൺവീനർ നിധീഷ് തോമസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഇൻഫോക് പ്രസിഡണ്ട് വിജേഷ് വേലായുധൻ “കളേഴ്സ് ഓഫ് അഹ്മദി -2025” ഫ്ലയർ, പ്രോഗ്രാം കൺവീനർ രാഹുൽ രാജിന് നൽകി പ്രകാശനം ചെയ്തു. നവംബർ 14 വെളളിയാഴ്ച വൈകുന്നേരം മംഗഫ് അൽ നജാത് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന സാംസ്കാരിക വിനോദസന്ധ്യയിൽ വിവിധ മേഖലകളിലെ കലാപരിപാടികൾ അരങ്ങേറും.
ഇൻഫോക് ജനറൽ സെക്രട്ടറി ജോബി ജോസഫ്, കോർ കമ്മിറ്റി അംഗമായ ഗിരീഷ് കൃഷ്ണ, റീജനൽ ഭാരവാഹികളായ ജോർജ് ഏബ്രഹാം, സൗമിനി തോമസ്, ജിഷ മധു എന്നിവർ ആശംസകൾ നേർന്നു. അഹ്മദി റീജനൽ ജനറൽ സെക്രട്ടറി നിഷ ജോബി സ്വാഗതവും ട്രഷറർ ഷിബിൻ സ്കറിയ നന്ദിയും പറഞ്ഞു.
പ്രോഗ്രാം കമ്മിറ്റി അംഗങ്ങളായ മെജോ തോമസ്, അഭിലാഷ് രവി, ജോതി ജോൺ, ജോളി ജോസഫ്, ധിനേഷ് രാജ്, ചെറിൽ കെ ബാബു, റോണി ചാക്കോ തുടങ്ങിയവർ ചടങ്ങുകൾ ഏകോപിപ്പിച്ചു.





More Stories
ഇറാൻ ആക്രമണങ്ങളെ ശക്തമായി അപലപിച്ച് കുവൈറ്റ് മന്ത്രിസഭ ; രാജ്യസുരക്ഷയ്ക്ക് സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കും
പഴയപള്ളി യുവജനപ്രസ്ഥാനം തിരുവോണപ്പുലരി 2026 കൂപ്പൺ പ്രകാശനം ചെയ്തു.
കുവൈറ്റ് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ഡിപ്പാർട്മെൻറ് പുതുക്കിയ ഔദ്യോഗിക പ്രവൃത്തി സമയം പ്രഖ്യാപിച്ചു