ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: തിരുവല്ല പ്രവാസി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഓണം 2023 ഫ്ലെയർ റിലീസ് ചെയ്തു . ഫാദർ ജേക്കബ് വറുഗീസ് വനിതാവേദി കൺവീനർ ഷേർളി പ്രദീപിന് നൽകിയാണ് പ്രകാശനം നടത്തിയത്. പ്രസിഡന്റ് റെജി കോരുത്തിന്റെ അധ്യക്ഷതയിൽ രക്ഷാധികാരി കെ എസ് വർഗീസ്, ജനൽ സെക്രട്ടറി ജെയിംസ് വി കൊട്ടാരം, ട്രഷറർ റൈജു അരീകര, വൈസ് പ്രസിഡന്റ് പ്രദീപ് ജോസഫ്, റോണി വർഗീസ്,പി ആർ ഓ ഷിജു ഓതറ,ക്രിസ്റ്റി അലക്സാണ്ടർ, അലക്സ് കറ്റോട്, ശിവകുമാർ തിരുവല്ല,കെ ആർ സി റെജി ചാണ്ടി, ടിൻസി ഇടുക്കള എന്നിവർ പ്രസംഗിച്ചു. വനിതാവേദി അംഗങ്ങളുടെയും, കുട്ടികളുടെയും നേതൃതത്തിൽ വിവിധ കലാപരിപാടികൾ, ഗാനമേള, ചെണ്ടമേളം, തുടങ്ങി വിവിധ പരിപാടികൾ സെപ്റ്റംബർ 8 ന് രാവിലെ 10 മണി മുതൽ അബ്ബാസിയ ആർട് സർക്കിൾ ഓഡിറ്റോറിയത്തിൽ നടത്തുമെന്നു ഭാരവാഹികൾ അറിയിച്ചു.








More Stories
സ്പന്ദനം അസോസിയേഷൻ ഇഫ്താർ സംഗമം സംഘടിപ്പിച്ചു
കുവൈത്ത് കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റി ഇഫ്താർ സംഗമം സംഘടിപ്പിച്ചു
ലഹരി-മദ്യവർജ്ജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ 14-ാമത് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു