ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: തിരുവല്ല പ്രവാസി അസോസിയേഷൻ കുവൈറ്റ് പ്ലസ് ടു, പത്താം ക്ലാസ്സ് വിജയികളെ അനുമോദിച്ചു പ്രസിഡന്റ് ജെയിംസ് വി കൊട്ടാരം അധ്യക്ഷത വഹിച്ച യോഗത്തിൽ യൂണിറ്റഡ് ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പാൾ സി രാധാകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു.രക്ഷധികാരി കെ എസ് വർഗീസ്, റെജി കോരുത് എന്നിവർ പ്രസംഗിച്ചു. ജനറൽ സെക്രട്ടറി റെയ്ജു അരീക്കര സ്വാഗതവും ട്രഷറർ ബൈജു ജോസ് നന്ദിയും അറിയിച്ചു. വിജയികൾക്ക് പ്രിൻസിപ്പാൾ രാധാകൃഷ്ണൻ സി മെമെന്റോ നൽകി അനുമോദിച്ചു. ഷിജു ഓതറ, അലക്സ് കറ്റോട്, ശിവകുമാർ തിരുവല്ല,സജി പൊടിയാടി,എബി തോമസ്,കെ ആർ സി റെജി ചാണ്ടി,സുജൻ ഇടപ്രാൽ,റെജി കെ തോമസ്, ഷെബി തോമസ്,മഹേഷ് ഗോപാലകൃഷ്ണൻ, ടിൻസി ഇടുക്കിള, ജെറിൻ വർഗീസ് എന്നിവർ നേതൃത്വം നൽകി.
More Stories
ഫോക്ക് അബു ഹാലിഫ യൂണിറ്റിന്റെ നേതൃത്വത്തിൽ പാചകമത്സരവും ബോധവത്കരണ ക്ലാസ്സുകളും സംഘടിപ്പിച്ചു.
കുവൈറ്റ് വയനാട് അസോസിസേഷൻ “വേനൽ നിലാവ് -2025” പിക്നിക് സംഘടിപ്പിച്ചു.
ട്രാക് മെഡിക്കൽ ബോധവൽകരണ സെമിനാർ സംഘടിപ്പിച്ചു.