ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി :യുവ പ്രതിഭകളെ പ്രോത്സാഹിപ്പിക്കാനും അംഗീകരിക്കാനും ശാക്തീകരിക്കാനും ലക്ഷ്യമിട്ട് തനിമ കുവൈറ്റ് സംഘടിപ്പിക്കുന്ന എ.പി.ജെ അബ്ദുൾ കലാം ‘പേൾ ഓഫ് ദി സ്കൂൾ’ അവാർഡ് 2024 ഫെബ്രുവരി 02 ന് വൈകുന്നേരം 6:00 മണി മുതൽ ഓക്‌സ്‌ഫോർഡ് പാകിസ്ഥാനി സ്‌കൂൾ അബ്ബാസിയയിൽ നടത്തുമെന്ന് സംഘാടകർ അറിയിച്ചു. ഓരോവർഷവും 25 ൽ പരം സ്‌കൂളുകളിൽ നിന്നും കലാ കായിക സാംസ്കാരിക വിദ്യാഭ്യാസ ഇതരമേഖലകളിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന കുട്ടികളിൽ നിന്ന് തിരഞ്ഞെടുക്കുന്ന 26 ഏറ്റവും മികച്ച കുട്ടികൾക്ക് ആണ് അവാർഡ് നൽകുന്നത്.
കുവൈറ്റ് സാമൂഹിക വിദ്യാഭ്യാസ സാംസ്കാരിക മേഖലയിൽ ഉള്ളവർ പങ്കെടുക്കുന്ന പരിപാടിയിലേക്ക് എല്ലാവരെയും ക്ഷണിക്കുന്നതായി ഓർഗനൈസിങ് ടീം അറിയിക്കുന്നു.
More Stories
ഫോക്ക് അബു ഹാലിഫ യൂണിറ്റിന്റെ നേതൃത്വത്തിൽ പാചകമത്സരവും ബോധവത്കരണ ക്ലാസ്സുകളും സംഘടിപ്പിച്ചു.
കുവൈറ്റ് വയനാട് അസോസിസേഷൻ “വേനൽ നിലാവ് -2025” പിക്നിക് സംഘടിപ്പിച്ചു.
ട്രാക് മെഡിക്കൽ ബോധവൽകരണ സെമിനാർ സംഘടിപ്പിച്ചു.