ന്യൂസ് ബ്യൂറോ,കുവൈറ്റ്
കുവൈറ്റ് സിറ്റി: സാരഥി കുവൈറ്റിന്റെ ഓണാഘോഷവും ഗുരുദേവ ജയന്തിയും നാളെ.
169-)മത് ശ്രീനാരായണഗുരുദേവ ജയന്തിയും ഓണാഘോഷവും 2023 സെപ്റ്റംബർ 1 ന് ഖൈത്താൻ കാർമൽ സ്കൂളിൽ വെച്ച് നടത്തുന്നു. രാവിലെ 9 മണിക്ക് ആരംഭിക്കുന്ന പരിപാടി ഇന്ത്യൻ സ്ഥാനപതി ഡോ: ആദർശ് സ്വൈക ഉദ്ഘാടനം ചെയ്യും.
“പലമത സാരവുമേകം” എന്ന ഗുരുദർശനത്തെ ആസ്പദമാക്കിയുള്ള ആശ പ്രദീപിന്റെ (ഗുരുനാരായണ സേവാ നികേതൻ,കോട്ടയം) പ്രഭാഷണവും വിഭവ സമൃദ്ധമായ ഓണസദ്യയും സാരഥി കുവൈറ്റിന്റെ പ്രാദേശിക സമിതികൾ അവതരിപ്പിക്കുന്ന ഓണത്തനിമ നിറഞ്ഞ വിവിധ കലാ പരിപാടികളും ഓണാഘോഷത്തോടും ഗുരുദേവ ജയന്തിയോടും അനുബന്ധിച്ചു അരങ്ങേറും.
ചടങ്ങിൽ കുവൈറ്റിലെ സാമൂഹിക, സാംസ്‌കാരിക മേഖലയിലെ പ്രമുഖർ പങ്കെടുക്കും.
More Stories
ഫോക്ക് അബു ഹാലിഫ യൂണിറ്റിന്റെ നേതൃത്വത്തിൽ പാചകമത്സരവും ബോധവത്കരണ ക്ലാസ്സുകളും സംഘടിപ്പിച്ചു.
കുവൈറ്റ് വയനാട് അസോസിസേഷൻ “വേനൽ നിലാവ് -2025” പിക്നിക് സംഘടിപ്പിച്ചു.
ട്രാക് മെഡിക്കൽ ബോധവൽകരണ സെമിനാർ സംഘടിപ്പിച്ചു.