ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : സെൻറ് സ്റ്റീഫൻസ് ഓർത്തഡോക്സ് യുവജനപ്രസ്ഥാനം നേതൃത്വത്തിൽ ‘പൊന്നോണം 2023’ എന്ന പേരിൽ നടത്തുന്ന ഓണാഘോഷത്തിന്റെ ഫുഡ് കൂപ്പൺ പ്രകാശന കർമ്മം പൊന്നോണം 2023 കൺവീനർ അനൂപ് ഡാനിയേലിൽ നിന്നും ഏറ്റുവാങ്ങി ഇടവക വികാരി റവ. ഫാ. ജോൺ ജേക്കബ് നിർവ്വഹിച്ചു.
യുവജനപ്രസ്ഥാനത്തിന്റെ കമ്മിറ്റി മെമ്പറും പൊന്നോണം 2023 ഫുഡ് കൺവീനർ ഡേവിഡ് ഡാനിയൽ കൽക്കട്ട ഭദ്രാസന കൗൺസിൽ മെമ്പറും ഇടവക കമ്മിറ്റി മെമ്പറുമായ ഷാജി വർഗീസിന് നൽകി ആദ്യവില്പനയുടെ ഉദ്ഘാടനം നിർവഹിച്ചു.
ഇടവക ട്രസ്റ്റി ജെയിംസ് ജോർജ് , സെക്രട്ടറി മിനു വറുഗീസ്, OCYM കുവൈറ്റ് സോണൽ സെക്രട്ടറി സോജി വറുഗീസ്, യുവജനപ്രസ്ഥാനം വൈസ് പ്രസിഡണ്ട് അനിൽ എബ്രഹാം , സെക്രട്ടറി ബിജോ ഡാനിയൽ കൊച്ചുതറയിൽ, ജോയിൻറ് സെക്രട്ടറി അനി ബിനു , പ്രോഗ്രാം കൺവീനർ അശ്വിൻ പി സാമുവേൽ, യുവജനപ്രസ്ഥാനത്തിന്റെ കമ്മറ്റി അംഗങ്ങൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. സെപ്റ്റംബർ മാസം പതിനഞ്ചാം തീയതി ‘പൊന്നോണം 2023’ നടത്തുമെന്ന് സംഘാടകർ അറിയിച്ചു.
More Stories
ഫോക്ക് അബു ഹാലിഫ യൂണിറ്റിന്റെ നേതൃത്വത്തിൽ പാചകമത്സരവും ബോധവത്കരണ ക്ലാസ്സുകളും സംഘടിപ്പിച്ചു.
കുവൈറ്റ് വയനാട് അസോസിസേഷൻ “വേനൽ നിലാവ് -2025” പിക്നിക് സംഘടിപ്പിച്ചു.
ട്രാക് മെഡിക്കൽ ബോധവൽകരണ സെമിനാർ സംഘടിപ്പിച്ചു.