ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : ആഘോഷപരിപാടികൾക്ക് കുവൈറ്റ് സർക്കാറിന്റെ ഔദ്യോഗിക നിയന്ത്രണം വന്ന സാഹചര്യത്തിൽ ഒക്ടോബർ 27നു തനിമ കുവൈറ്റ് സംഘടിപ്പിക്കാനിരുന്ന 17ആം ദേശീയ വടംവലി മത്സരവും അനുബന്ധ ഓണത്തനിമ പരിപാടികളും മാറ്റിവെക്കുന്നതായി ഭാരവാഹികൾ അറിയിച്ചു. സാഹചര്യം അനുകൂലാകുന്ന പക്ഷം പുനസംഘടിപ്പിക്കുമെന്നും സംഘാടകർ അറിയിക്കുന്നു. ഓണത്തനിമയോട് അനുബന്ധിച്ച് നടക്കുന്ന എ.പി.ജെ അബ്ദുൽകലാം മെമ്മോറിയൽ പേൾ ഓഫ് ദി സ്കൂൾ അവാർഡ് ദാനത്തിന്റെ പിന്നണി പ്രവർത്തനങ്ങൾ തുടരുന്നതായും വടംവലി മത്സര ടീമുകൾക്ക് രെജിസ്റ്റ്രേഷൻ സംബന്ധിച്ച തുടർവിവരങ്ങൾ സമയബന്ധിതമായ് അറിയിക്കുന്നതാണു എന്ന് തനിമ സ്പോർട്സ് കൺവീനർ ജിൻസ് മാത്യു അറിയിച്ചു.
More Stories
ഫോക്ക് അബു ഹാലിഫ യൂണിറ്റിന്റെ നേതൃത്വത്തിൽ പാചകമത്സരവും ബോധവത്കരണ ക്ലാസ്സുകളും സംഘടിപ്പിച്ചു.
കുവൈറ്റ് വയനാട് അസോസിസേഷൻ “വേനൽ നിലാവ് -2025” പിക്നിക് സംഘടിപ്പിച്ചു.
ട്രാക് മെഡിക്കൽ ബോധവൽകരണ സെമിനാർ സംഘടിപ്പിച്ചു.