ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : കുടശ്ശനാട് പ്രവാസികളുടെ ആഗോള കൂട്ടായ്മയായ കുടശ്ശനാട് ഓവർസീസ് സൗഹൃദ സംഘം (കോസ്) കുവൈറ്റ് ചാപ്റ്ററിന്റെ പുതിയ പ്രവർത്തന വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡൻറ്റ് മാത്യു വര്ഗീസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് പുതിയ പ്രവർത്തനങ്ങൾക്കുള്ള ഭാരവാഹികളെ ഐക്യകണ്ഠേന തിരഞ്ഞെടുത്തത്.
അധ്യക്ഷനായി കൃഷ്ണദാസും സെക്രട്ടറിയായി ഉണ്ണികൃഷ്ണൻ പാപ്പാടിയിലും തിരഞ്ഞെടുക്കപ്പെട്ടു. മാത്യു ഡാനിയേൽ ആണ് പുതിയ ട്രെഷറർ. മറ്റ് ഭാരവാഹികൾ ജോസഫ് മാത്യു, സാമുവേൽ വര്ഗീസ് (രക്ഷാധികാരിമാർ) ജിജി ജോർജ് (വൈസ് പ്രസിഡന്റ് ) സാം ഡി എബ്രഹാം (ജോയിന്റ് സെക്രട്ടറി) സാജു സ്റ്റീഫൻ (പ്രോഗ്രാം കൺവീനർ) സോജി വര്ഗീസ് (എക്സ് ഒഫിഷ്യോ)
കമ്മിറ്റി അംഗങ്ങൾ : സിനു മാത്യു, അനൂപ്, സതീശൻ, ജിബു വര്ഗീസ്, മെർലിൻ മാത്യു, ബിന്ദു എസ്.
പുതിയ ഭാരവാഹികൾക്ക് കോസ് ഗ്ലോബൽ ഭാരവാഹികളായ ഗവർണർ ജോൺ പനയ്ക്കൽ, പ്രസിഡന്റ് ജോൺസൻ കീപ്പള്ളിൽ, സെക്രട്ടറി മാത്യു വര്ഗീസ് എന്നിവർ ആശംസകൾ നേർന്നു.
More Stories
ഫോക്ക് അബു ഹാലിഫ യൂണിറ്റിന്റെ നേതൃത്വത്തിൽ പാചകമത്സരവും ബോധവത്കരണ ക്ലാസ്സുകളും സംഘടിപ്പിച്ചു.
കുവൈറ്റ് വയനാട് അസോസിസേഷൻ “വേനൽ നിലാവ് -2025” പിക്നിക് സംഘടിപ്പിച്ചു.
ട്രാക് മെഡിക്കൽ ബോധവൽകരണ സെമിനാർ സംഘടിപ്പിച്ചു.