ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : കുവൈറ്റ് നാഷണൽ ഡേയോട് അനുബന്ധിച്ചു ഫ്ലൈറ്റെർസ് എഫ്സി ‘കെഫാകു’മായി സഹകരിച്ചു നടത്തിയ ഫ്ലൈറ്റെർസ് കപ്പ് 2024 ഇന്ത്യൻ എക്സ്പ്രസ്സ് വിന്നേഴ്സ് ട്രോഫിയും കടപ്പ സ്വീറ്സ് വിന്നേഴ്സ് ക്യാഷ് പ്രൈസിനും ആതിഥേയരായ ഫ്ലൈറ്റെർസ് എഫ്സി അർഹരായി . ഖാലിദ് അൽ ദ്വൈഹി റണ്ണേഴ്സ് അപ്പ് ട്രോഫിയും ടി ടൈം റണ്ണേഴ്സ് പ്രൈസ് മണിയും കേരള ചലഞ്ചേഴ്സ് സ്വന്തമാക്കി . സിറ്റി സ്റ്റാർ സെക്കൻഡ് റണ്ണറപ്പായി കുവൈറ്റ് ലങ്ക എഫ്സിയും കോൺട്രാക്ട് റിസോഴ്സ്സ് ഫെയർ പ്ലേയ് ട്രോഫിക്കും റൗദ എഫ്സി അവകാശികളായി .
കുവൈറ്റ് ഫുട്ബാൾ ഫെഡറേഷൻ പ്രതിനിധികളായ ഹിഷാം അൽ ഫീലി , എൻജിനീയർ ഫാദിൽ മുഖ്യ അതിഥികളായി വന്ന ഉദ്ഘാടന ചടങ്ങിൽ കേഫാക് പ്രസിഡന്റ് മൻസൂർ കുന്നത്തേരി , ക്ലബ് ഡയറക്ടർ ശുഐബ് ഷെയ്ഖ് , ക്ലബ് പ്രസിഡന്റ് സലിം വകീൽ , സെക്രട്ടറി അഫ്സർ തളങ്കര , ട്രഷറർ ഷാകിബ് ഷെയ്ഖ് , ടൂർണമെൻ്റ് കൺവീനർ മുഹമ്മദ് മല്ലങ്കൈ , ടെക്നിക്കൽ ഡയറക്ടർ തോമസ് അവറാച്ചൻ എന്നിവർ സംബന്ധിച്ചു .
ഇന്ത്യൻ എക്സ്പ്രസ്സ് പ്രതിനിധി ജിനു എബ്രഹാം , ടി ടൈം ഖാലിദ് അൽ ദ്വൈഹി പ്രതിനിധി ജാസിം ,ഹെഡ് കോച്ച് ജോസഫ് സ്റ്റാൻലി , സെബാസ്റ്റ്യൻ ബെഞ്ചിലാസ് , ക്ലബ് എക്സിക്യൂട്ടീവ് അംഗങ്ങൾ ട്രോഫികൾ വിതരണം ചെയ്തു .
ടൂർണമെന്റിലെ മികച്ച കളിക്കാരനായി അഭിരാം (ഫ്ലൈറ്റെർസ് എഫ്സി ), ടോപ് സ്കോറർ മിഥിലാജ് (യു എഫ്സി മംഗഫ് ), ബേസ്ഡ് ഡിഫൻഡർ സുമിത് (കേരള ചലഞ്ചേഴ്സ് ), മികച്ച ഗോൾ കീപ്പർ സുമിത് (ഫ്ലൈറ്റെർസ് എഫ്സി ) എന്നിവരെ തിരഞ്ഞെടുത്തു .





More Stories
അവധിയിലായിരുന്ന ആരോഗ്യ പ്രവർത്തകരെ കുവൈത്തിലേക്ക് എത്തിച്ച് ഇൻഫോക്.
കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈത്ത് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു
അന്താരാഷ്ട്ര വനിതാ ദിനാഘോഷങ്ങളുടെ ഭാഗമായി Malayali Moms Middle East Kuwait (MMME Kuwait)യും Blood Donors Kerala Kuwait Chapter Angels Wing (ഏഞ്ചൽസ് വിങ്)യും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു.