ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : കുടശ്ശനാട് നിവാസികളുടെ ആഗോള കൂട്ടായ്മയായ കുടശ്ശനാട് ഓവർസീസ് സൗഹൃദ സംഘം ( കോസ്) കുവൈറ്റ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ പിക്നിക്കും കുടുംബ സംഗമം സംഘടിപ്പിച്ചു. രണ്ടു ദിവസങ്ങളിലായി കബ്ദിൽ നടന്ന സംഗമം പ്രസിഡൻറ് മാത്യു വർഗീസിൻ്റെ അധ്യക്ഷതയിൽ രക്ഷാധികാരി ജോസ് മാത്യു ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സാജു സ്റ്റീഫൻ സ്വാഗതം ആശംസിക്കുകയും സിനു മാത്യു, രാജു തോമസ്, കൃഷ്ണ ദാസ്, ജിജി ജോർജ് എന്നിവർ ആശംസകൾ നേരുകയും ചെയ്തു.
തുടർന്ന് നടന്ന വിവിധ കലാ-വിനോദ പരിപാടികൾക്കും മത്സരങ്ങൾക്കും സോജി വർഗീസ്, ദീപ് ജോൺ, ജിനു മോൻസി എന്നിവർ നേതൃത്വം നൽകി. സമാപന സമ്മേളനം പ്രസിഡൻറ് മാത്യു വർഗീസിന്റെ അധ്യക്ഷതയിൽ രക്ഷാധികാരി സാമുവൽ വർഗീസ് ഉദ്ഘാടനം ചെയ്തു. ശരത്ത് ചന്ദ്രൻ, അനൂപ് ചെറുകുളത്തൂർ, ജിജി ജേക്കബ്, ജോമോൻ ടി. ജോൺ എന്നിവർ ആശംസകൾ നേർന്നു. മത്സര വിജയികൾക്കുള്ള സമ്മാനദാനത്തോടെ പിക്നിക് സമാപിച്ചു.
More Stories
ഫോക്ക് അബു ഹാലിഫ യൂണിറ്റിന്റെ നേതൃത്വത്തിൽ പാചകമത്സരവും ബോധവത്കരണ ക്ലാസ്സുകളും സംഘടിപ്പിച്ചു.
കുവൈറ്റ് വയനാട് അസോസിസേഷൻ “വേനൽ നിലാവ് -2025” പിക്നിക് സംഘടിപ്പിച്ചു.
ട്രാക് മെഡിക്കൽ ബോധവൽകരണ സെമിനാർ സംഘടിപ്പിച്ചു.