ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : കുടശ്ശനാട് പ്രവാസികളുടെ കൂട്ടായ്മയായ കുടശ്ശനാട് ഓവർസീസ് സൗഹൃദ സംഘം ( കോസ്) കുവൈറ്റ് ചാപ്റ്ററിന്റെ പതിനഞ്ചാം വാർഷികവും ഓണാഘോഷവും സംഘടിപ്പിച്ചു. യോഗത്തിൽ സെക്രട്ടറി സാജു സ്റ്റീഫൻ സ്വാഗതവും
പ്രസിഡന്റ് മാത്യു വർഗീസ് അധ്യക്ഷത വഹിക്കുകയും ചെയ്തു.
മുതിർന്ന മാധ്യമ പ്രവർത്തകൻ നിക്സൺ ജോർജ് ഉദ്ഘാടനം നിർവഹിച്ചു . മഹാബലിയുടെ കാലത്തെ പോലെ ഇന്നും നന്മയെ അടിച്ചമർത്താൻ തിന്മയുടെ ശക്തികൾ ശ്രമിക്കുന്നുണ്ടെന്നും അതിനെതിരെ ശക്തമായ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം ഉദ്ബോധപ്പിച്ചു . രക്ഷാധികാരികളായ ജോസഫ് മാത്യു, സാമുവൽ വർഗീസ്, വൈസ് പ്രസിഡൻറ് കൃഷ്ണ ദാസ് എന്നിവർ ആശംസകൾ നേർന്നു.
കോസ് ഗ്ലോബൽ ഗവർണർ ഡോ. ജോൺ പനയ്ക്കലും ഗ്ലോബൽ പ്രസിഡൻറ് ജോൺസൺ കീപ്പള്ളിലും മുൻ രക്ഷാധികാരി ചാക്കോ ജോർജ്കുട്ടിയും ഓൺലൈൻ വഴി ആശംസകൾ നേർന്ന് സംസാരിച്ചു. തുടർന്ന് പ്രോഗ്രാം കൺവീനർ ജിജി ജോർജിന്റെ നേതൃത്വത്തിൽ അംഗങ്ങളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.ട്രഷറർ സോജി വർഗീസ് കൃതജ്ഞത രേഖപ്പെടുത്തി.
സാം ഡി. അബ്രഹാമിൻ്റെയും കൃപ ബിനോയിയുടെയും നേതൃത്വത്തിൽ ഗാനമേളയും ഷാരോൺ ജോർജിൻ്റെ വയലിൻ ഫ്യൂഷനും അതിനുശേഷം ഓണസദ്യയും നടത്തപ്പെട്ടു.





More Stories
വൈ. എം. സി. എ കുവൈത്ത് 11-ാമത് എക്യുമെനിക്കൽ ബൈബിൾ ക്വിസ് സംഘടിപ്പിച്ചു; കുവൈത്ത് സിറ്റി മാർത്തോമ്മാ ചർച്ച് വിജയികൾ
ഇൻഫോക് ഹവല്ലി റീജിയൻ പുരുഷ–വനിതാ ക്രിക്കറ്റ് ടീമുകളുടെ ജേഴ്സി പ്രകാശനം ചെയ്തു
കല (ആർട്ട്) കുവൈറ്റ് “നിറം 2026” ശിശുദിന ചിത്രരചനാ മത്സരം 2026 നവംബർ 13 വെള്ളിയാഴ്ച.