ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : കൊല്ലം ജില്ലാ പ്രവാസി സമാജം, കുവൈറ്റ് പതിനെഴാമത് വാർഷികാഘോഷം കൊല്ലം ഫെസ്റ്റ് “സ്നേഹനിലാവ് 23” പോസ്റ്റർ പ്രകാശനം പ്രസിഡന്റ് അലക്സ് മാത്യൂവിന്റെ അദ്ധ്യക്ഷതയിൽ ഗ്രാൻഡ് ഹൈപ്പർ റീജിയണൽ ഡയറക്ടർ അയൂബ് കച്ചേരി പ്രോഗ്രാം ജനറൽ കൺവീനർ ശശികുമാർ കർത്തക്ക് നൽകി പ്രകാശനം ചെയ്തു. ജനറൽ സെക്രട്ടറി ബിനിൽ റ്റി. ടി. രക്ഷാധികാരി സലിം രാജ്, വൈസ് പ്രസിഡന്റ് അനിൽകുമാർ , സംഘടന സെക്രട്ടറി ലിവിൻ വർഗ്ഗീസ്, പ്രോഗ്രാം ജോ.കൺവീനർ സജിമോൻ തോമസ്, കേന്ദ്ര കമ്മറ്റി അംഗം നൈസാം റാവുത്തർ, ഗ്രാൻഡ് ഡി.ആർ ഓ തഹസീർ അലി, സി.ഒ.ഒ. അസ്ലം ചേലാട്ട് എന്നിവർ സന്നിഹിതരായിരുന്നു.
ഒക്ടോബർ പതിമൂന്നിന് അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂളിൽ നടക്കുന്ന കൊല്ലം ഫെസ്റ്റിൽ ഗോപിനാഥ് മുതുകാട് മുഖ്യാതിഥിയായി പങ്കെടുക്കും. സുപ്രസിദ്ധ പിന്നണി ഗായകരായ അപർണ രാജീവ്, സജീവ് സ്റ്റാൻലിൻ, പ്രസിദ്ധ വയലിൻ ആർട്ടിസ്റ്റ് അപർണ ബാബൂ, ഫിലിം, ടീവി കോമഡി ആർട്ടിസ്റ്റ്കളായ മായ കൃഷ്ണയും മണിക്കുട്ടനും പങ്കെടുക്കുന്ന ഷോ പ്രസിദ്ധ സിനിമ സ്റ്റേജ് ഷോ സംവിധായകൻ പ്രസാദ് നൂറനാട് സംവിധാനം ചെയ്യുമെന്ന് സംഘാടകർ അറിയിച്ചു.
More Stories
ഫോക്ക് അബു ഹാലിഫ യൂണിറ്റിന്റെ നേതൃത്വത്തിൽ പാചകമത്സരവും ബോധവത്കരണ ക്ലാസ്സുകളും സംഘടിപ്പിച്ചു.
കുവൈറ്റ് വയനാട് അസോസിസേഷൻ “വേനൽ നിലാവ് -2025” പിക്നിക് സംഘടിപ്പിച്ചു.
ട്രാക് മെഡിക്കൽ ബോധവൽകരണ സെമിനാർ സംഘടിപ്പിച്ചു.